ജീവിക്കണോ? ചന്തയിൽ ഉദ്യോഗസ്ഥർക്ക് വഴങ്ങണം;കിമ്മിന്‍റെ നാട്ടിലെ ലൈംഗിക ചൂഷണം;ഞെട്ടല്‍

sex-violence-north-korea
SHARE

ഏറെ കൊട്ടി ആഘോഷിക്കപ്പെട്ട കിം ജോങ് ഉന്നിന്റെ ഉത്തര െകാറിയയിലാണ് ജീവിക്കാനും വീട്ടിലുളളവരുടെ അരവയർ നിറയ്ക്കാനും കടുത്ത ലൈംഗിക ചൂഷണങ്ങൾക്ക് വഴങ്ങികൊടുക്കേണ്ടി വരുന്ന സ്ത്രീകൾ ഉളളത്. യുഎൻ നടത്തിയ സർവേയിലാണ് ഉത്തരകൊറിയൻ ഏകാധിപതിയുടെ നാട്ടിൽ നടമാടുന്ന കൊടും ലൈംഗിക ചൂഷണത്തിന്റെ കഥകൾ പുറംലോകം അറിഞ്ഞത്. ആയിരക്കണക്കിന് സ്ത്രീകളാണ് കടുത്ത ലൈംഗിക ചൂഷണത്തിനു നിത്യവും വിധേയമാകുന്നത്. ഹ്യൂമൻറൈറ്റ് വാച്ച് പുറത്തുവിട്ടിരിക്കുന്ന 82 പേജുളള റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 80,000 നും  120,000 നും ഇടയിലുളള ആളുകൾ രാഷ്ട്രീയ തടവുകാരായി ഉത്തര കൊറിയയുടെ ജയിലറകളിൽ കഴിയുന്നുണ്ടെന്നാണ് നിഗമനം. ഒരു സ്ത്രീയെ ഒരു ഉദ്യോഗസ്ഥൻ സമീപിച്ചാൽ അത് എന്തും ആയികൊളളട്ടെ. ഒൗദ്യോഗിക ആവശ്യങ്ങൾക്കോ, പണത്തിനോ സെക്സിനോ, എന്തിനു വേണ്ടിയാണെങ്കിലും വഴങ്ങുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഇരകളിലൊരാൾ വെളിപ്പെടുത്തുന്നു. 

അതിജീവനം സാധ്യമാകാണോ എങ്കിൽ അധികാരികൾക്ക് വഴങ്ങികൊടുക്കണം. ഒന്നല്ലെങ്കിൽ കിടക്ക പങ്കിടണം അതുമല്ലെങ്കിൽ ശരീരത്തിന്റെ മുഴുവൻ ഭാഗത്തും അവർ ആഗ്രഹിക്കുന്നതു പോലെ സ്പർശിക്കാൻ നിന്നു കൊടുക്കണം. അല്ലെങ്കിൽ പട്ടിണി കിടന്നു മരിക്കേണ്ടി വരും. അതുമല്ലെങ്കിൽ തണുത്തു മരവിച്ച് എവിടെയങ്കിലും ചത്തുകിടക്കേണ്ടി വരും– ആരും ചോദിക്കാൻ വരില്ല. അതിജീവിച്ച യുവതി വെളിപ്പെടുത്തുന്നു.

1990 കളില്‍ രാജ്യം കടുത്ത ക്ഷാമം അനുഭവിച്ച കാലത്ത് 32,000 ഉത്തര കൊറിയക്കാരാണ് ദക്ഷിണ കൊറിയയിലേക്ക് പാലായനം ചെയ്തത്. മാതൃരാജ്യത്ത് ലൈംഗികാതിക്രമത്തിന് ഇരയായതാണ് ദക്ഷിണ കൊറിയയിലേയ്ക്ക് കുടിയേറാൻ ഇവരെ പ്രേരിപ്പിച്ചത്. 2014 ലെ സര്‍വേയില്‍ 1,125 ഉത്തര കൊറിയക്കാരില്‍ 38 ശതമാനവും പറഞ്ഞത് ലൈംഗിക ചൂഷണങ്ങളും ബലാത്സംഗങ്ങളും ഇത്തരം സൗകര്യങ്ങളില്‍ പതിവാണെന്നായിരുന്നു. 33 പേരും തങ്ങള്‍ ഇരകളാണെന്നായിരുന്നു പ്രതികരിച്ചത്. ഉത്തര കൊറിയയിൽ ക്ഷാമം ഉണ്ടായ കാലങ്ങളിവും വീടിന്റെ അത്താണി കുടുംബനാഥകൾ തന്നെയായിരുന്നു. പുതിയതായി തുറന്ന മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ വിറ്റും പണത്തിനും ഭക്ഷണത്തിനുമായി ചൈനയിലേക്ക് കുടിയേറിയുമൊക്കയാണ് അവര്‍ ജീവിച്ചത്. ദൂരെ വീട്ടില്‍ അടുപ്പു പുകയുന്നതിനായി പോലീസ് ഉദ്യോഗസ്ഥരും ജയില്‍ ഗാര്‍ഡുകളും ട്രെയിനിലെ ഇന്‍സ്‌പെക്ടര്‍മാരും നടത്തുന്ന ചൂഷണങ്ങളെല്ലാം ഇവര്‍ സഹിക്കുകയായിരുന്നു.

അതിഗൗരവപരമായ വെളിപ്പെടുത്തലുകളാണ് ഹ്യൂമൻറൈറ്റ്  വാച്ച് പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് വെളിച്ചത്താക്കുന്നത്. 2014 ൽ ഒൗദ്യോഗിക ചുമതലകൾ വഹിക്കുന്നവർ വ്യാപകമായി ലൈംഗികാതിക്രമം നടത്തിയതായി ഹ്യൂമൻറൈറ്റ് വാച്ച് ചൂണ്ടിക്കാണിക്കുന്നു. കിം ജോങ് ഉൻ 2011 ൽ അധികാരത്തിൽ വന്നതിൽ ശേഷം ആദ്യമായി ചെയ്തത് മാർക്കറ്റിലെ നിയന്ത്രണങ്ങൾ ലഘുകരിക്കുകയെന്നതായിരുന്നു. തുടർന്ന് ദക്ഷിണ കൊറിയയിൽ നിന്ന് കുടിയേറിയവർക്കു പോലും അത്യാവശം സമ്പാദ്യമൊരുക്കുന്നതിന് ഉത്തരകൊറിയയിൽ സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ അപ്രമാണിത്വവും തനിഷ്ടവും ഇവരുടെ ജീവിതം ദുഷ്കരമാക്കി. ചന്തയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ഇവർ സഹിക്കേണ്ടതായി വന്നു. നിശബദമായി ലൈംഗികതയ്ക്ക് വഴങ്ങുകയോ കൈക്കൂലി നൽകുകയോ ചെയ്യാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെയായി. ചിലർ അഭയാർത്ഥികളായി ദക്ഷിണ കൊറിയയിലേയ്ക്ക് കുടിയേറി. 

പൊലീസ് ഉദ്യോഗസഥരും പട്ടാളക്കാരും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം ഭൂരിഭാഗവും പുരുഷൻമാരായിരിക്കുന്ന ഒരു രാജ്യത്ത് വഴങ്ങി കൊടുക്കയല്ലാതെ മറ്റു വഴികളില്ലെന്ന് ഇരകളായ സ്ത്രീകൾ പറയുന്നു. ലൈംഗികതയ്ക്ക് വഴങ്ങിയില്ലെങ്കിൽ സ്ത്രീകളുടെ യാത്രയും വിൽപ്പനയും നിയമവിരുദ്ധമാണെന്ന് പൊലീസോ ഉദ്യോഗസ്ഥരോ പറഞ്ഞാൽ കച്ചവടം പോകുമെന്ന് മാത്രമല്ല ജീവിതകാലം മുഴുവൻ ജയിൽവാസം അനുഭവിക്കേണ്ടതായും വന്നേക്കാം. അതിനാൽ തന്നെ ഒഴിഞ്ഞ മുറിയിലേയ്ക്ക് ഏതെങ്കിലും ഉദ്യോഗസ്ഥർ ക്ഷണിച്ചാൽ സന്തോഷ പൂർവ്വം ചെല്ലുകയോ ഇവർക്ക് നിവൃത്തിയുളളു. ഞങ്ങളെ പാവകളെ പോലെയാണ് അവർ കരുതുന്നത്. ഇഷ്ടം പോലെ ഉപയോഗിച്ചതിനു ശേഷം യഥേഷ്ടം വലിച്ചെറിഞ്ഞു കളയാവുന്ന തരത്തിലുളള പാവകളായി. 

ചിലര്‍ സാധനങ്ങള്‍ കടത്താനും ജോലിക്കായും മറ്റും ചൈനയിലേക്ക് അനധികൃതമായി കുടിയേറാറുണ്ട്. ഇവര്‍ പിടിക്കപ്പെടുകയോ മടക്കി അയയ്ക്കപ്പെടുകയോ ചെയ്യാറുണ്ട്. ഇവര്‍ താല്‍ക്കാലികമായി അടയ്ക്കാറുള്ള കേന്ദ്രങ്ങളിലും ജയിലുകളിലും ബലാത്സംഗത്തിന് ഇരയാകാറുണ്ട്. എല്ലാ രാത്രികളിലും ചില സ്ത്രീകള്‍ ഗാര്‍ഡിനൊപ്പം പോകേണ്ടിവരും. അവര്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുമെന്ന് ഹോള്‍ഡിംഗ് സെന്ററില്‍ കഴിയേണ്ടി വന്ന ഒരു 30 കാരി പറയുന്നു. ഗത്യന്തരമില്ലാതെ ഉത്തര കൊറിയയിൽ നിന്ന് പാലായനം ചെയ്ത ഒരു കർഷക ചൈനീസ് പൊലീസിന്റെ പിടിയിലായി. അവർ അവരെ രാജ്യത്ത് തിരികെ എത്തിച്ചു. ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരുടെ പെരുമാറ്റം അസഹനീയമായിരുന്നുവെന്ന് അവർ പറയുന്നു. അയാൾ എന്റെ ശരീരത്തിൽ സ്പർശിച്ചു കൊണ്ടിരുന്നു. എല്ലാ ലൈംഗിക വൈകൃതങ്ങൾക്കും ഞാൻ ഇരയായി.

അധികാരമാണ് എല്ലാം അധികാരമില്ലെങ്കിൽ വഴങ്ങി കൊടുക്കുക. ജീവിക്കാൻ വേണ്ടി ആത്മാഭിമാനം മറന്നു കളയുക– ഉത്തര  കൊറിയയിൽ സ്ത്രീയെന്ന നിലയിൽ ജീവിക്കണമെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഇതാണെന്നും ഇരയായി സ്ത്രീകൾ പറയുന്നു. തെറ്റ് ഏത് ശരിയേത് എന്ന് തിരിച്ചറിയാൻ  കഴിയാത്ത സ്ഥിതിയാണ് നിലവിൽ. പരസ്പരം സമ്മതത്തോടെ ൈലംഗികത ഒരു സാധാരണ സംഭവമായി മാറി കഴിഞ്ഞു. ആരിൽ നിന്ന് ലൈംഗിക ക്ഷണം ഉണ്ടായാലും മറുവാക്ക് പോലും പറയാതെ വഴങ്ങികൊടുക്കാൻ ഇവർ പഠിച്ചു കഴിഞ്ഞു. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.