മെല്‍ബണില്‍ തീവ്രവാദിയാക്രമണം; അക്രമി ആശുപത്രിയില്‍ മരിച്ചു

attack
SHARE

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ തീവ്രവാദിയാക്രമണം. ജനക്കൂട്ടത്തിനു നേരെ കത്തിയാക്രമണം നടത്തിയ യുവാവിനെ പൊലീസ് കീഴ്പ്പെടുത്തി. പൊലീസ് വെടിവെയ്പ്പില്‍ പരുക്കേറ്റ കൊലയാളി ആശുപത്രിയില്‍ മരിച്ചു.

മെല്‍ബണിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റില്‍ ഇന്ന് പ്രാദേശിക സമയം 4.20 ഓടെയാണ് സംഭവം. യാതൊരു പ്രകോപനവും കൂടാതെ യുവാവ് ജനക്കൂട്ടത്തിനു നേരെ കത്തി വീശുകയായിരുന്നു. ഇതിനിടയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴുത്തിനടക്കം സാരമായി പരുക്കേറ്റയാളാണ് ആശുപത്രിയില്‍ മരണപ്പെട്ടത്. സംഭവ സ്ഥലത്ത് ഒരു കാറിന് തീപിടിച്ചതിനെ തുടര്‍ന്ന്  എത്തിയപ്പോഴാണ് അക്രമത്തെക്കുറിച്ച് പൊലീസ് അറിഞ്ഞത്. ഉടനെ തന്നെ അക്രമിയെ പൊലീസ് വെടിവച്ച് കീഴ്പ്പെടുത്തി. ഇയാള്‍ ആശുപത്രിയില്‍ മരിച്ചു. സംഭവം തീവ്രവാദി ആക്രമണമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇയാള്‍ സൊമാലിയക്കാരനാണെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓസ്ട്രേലിയയിലേക്കു കുടിയേറിയതാണെന്നും പൊലീസ് പറഞ്ഞു. ലഹരിമരുന്ന് കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. എന്നാല്‍ കൊലയാളിയുടെ പേര് വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല.

MORE IN WORLD
SHOW MORE