ക്ലാസ് നോട്ടിനു പകരം പ്രൊജക്ടറില്‍ തെളിഞ്ഞത് പോൺ വിഡിയോ; കുരുക്ക്

china-teacher
SHARE

ക്ലാസ്മുറിയിലെ പ്രോജക്ടറിൽ ക്ലാസ് നോട്ടിനു പകരം തെളിഞ്ഞു വന്നത് പോൺ ദൃശ്യങ്ങൾ. പ്രദർശിപ്പിക്കാൻ വേണ്ടി തയ്യാറാക്കി വച്ചിരുന്ന വിഡിയോ ദൃശ്യങ്ങൾ മാറിപ്പോയതാണ് അധ്യാപകന് പണിയായത്. അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാനുള്ള വീഡിയോയിരുന്നു സെറ്റ് ചെയ്ത് വെച്ചിരുന്നത്. എന്നാല്‍ പ്ലേ ചെയ്തത് പോണ്‍ വീഡിയോയായിരുന്നു.ചൈനയിലെ ബീഡിംഗിലാണ് സംഭവം.

വിഡിയോ പ്ലേ ചെയ്തതിനു ശേഷം അധ്യാപകൻ പുറത്തേക്ക് ഇറങ്ങി പോകുകയായിരുന്നു. എന്നാൽ ക്ലാസിൽ നിന്ന് അസാധാരണ ശബ്ദങ്ങൾ കേട്ടതോടെ തിരികെയെത്തി പരിശോധിച്ചപ്പോഴാണ് അധ്യാപകന് അമളി മനസിലായത്. എന്ത് ചെയ്യണമെന്ന് അറിയാതെ പരിഭ്രമിച്ച അധ്യാപകന്റെയും വലിയ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങൾ കണ്ട് ഞെട്ടിയ വിദ്യാര്‍ത്ഥികളുടെയും  വിഡിയോ ക്ലാസ്മുറിയിലുണ്ടായിരുന്ന കുട്ടികൾ തന്നെ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ നിയമകുരുക്കിലുമായി അധ്യാപകൻ. രാജ്യാന്തര മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ വാർത്ത നൽകുകയും ചെയ്തു. വിഡിയോ പ്ലേ ചെയ്തതോടെ മുഖം നോട്ട് ഉപയോഗിച്ച് പെണ്‍കുട്ടി മറയ്ക്കുന്നതും വീഡിയോയിലുണ്ട്. 30 സെക്കന്റ് വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.