ഗർഭിണികളെയും കൗമാരക്കാരികളെയും ബലാത്സംഗം ചെയ്തു; മീടുവിൽ മാപ്പ് പറഞ്ഞ് ദക്ഷിണ കൊറിയ

Jeong-kyeong-doo-kim-sun-ok
SHARE

രണ്ട് ദശകത്തോളം കുറ്റകരമായ മൗനം ഈ വിഷയത്തിൽ കാത്തു സുക്ഷിച്ച ദക്ഷിണ കൊറിയ കിം സൺ ഓകിന്റെ വെളിപ്പെടുത്തലോടെ എല്ലാം സമ്മതിച്ചു.ക്ഷിണ കൊറിയ ജനറല്‍ ചുന്‍ ഡൂ ഹ്വാൻ ലോകത്തിനു മുൻപിൽ പരസ്യമായി മാപ്പ് പറയുകയും ചെയ്തു. വർഷങ്ങൾക്കു മുൻപ് നടന്നലോകമനസാക്ഷിയെ ഉലച്ച സംഭവത്തിൽ  ദക്ഷിണ കൊറിയയിലെ പ്രതിരോധ മന്ത്രാലയമാണ് ഇപ്പോള്‍ മാപ്പു പറഞ്ഞ് രംഗത്തു വന്നിരിക്കുന്നത്. 

മിണ്ടാൻ പോലും അർഹതയില്ലാത്ത വിധം ആഴത്തിൽ അനേകായിരങ്ങളിൽ ഏൽപ്പിച്ച മുറിവിനും വേദനയ്ക്കും പരസ്യമായി മാപ്പു ചോദിക്കുന്നതായി ചുൻ ഡൂ ഹ്വാൻ പറഞ്ഞു. 1980 കളിൽ കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തിൽ ജനാധിപത്യവാദികളായ പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ഇറക്കിയ പട്ടാളക്കാര്‍ നൂറുകണക്കിന് സ്ത്രീകളെയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. കൗമാരക്കാരികളും യുവതികളുമായ അനേകം സ്ത്രീകളെ സൈന്യം ചീന്തിയെറിഞ്ഞു. ഗർഭിണികൾ പോലും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു.  ദക്ഷിണ നഗരമായ ഗുവാംഗ്ഷൂവില്‍ അനേകരെയാണ് മര്‍ദ്ദിച്ചും പീഡിപ്പിച്ചും ബയണേറ്റ് പ്രയോഗം നടത്തിയും വെടിവെച്ചും മറ്റും കൊലപ്പെടുത്തിയത്. 

കാണാതായവരും കൊല്ലപ്പെട്ടവരുമായ ആളുകൾ 200 ആണെന്നാണ് സർക്കാരിന്റെ കണക്കെങ്കിലും ആയിരക്കണക്കിനു വരുമെന്നാണ് റിപ്പോർട്ടുകൾ. സൈന്യം സ്ത്രീകള്‍ക്കെതിരേ വ്യാപകമായി ലൈംഗികപീഡനം അഴിച്ചുവിടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഇരകളാരും മുമ്പോട്ടു വരാതിരുന്നതിനാല്‍ ഈ സംഭവം വര്‍ഷങ്ങളോളം മൂടിവെയ്ക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്താണ് വീണ്ടും ഉയർന്ന് വന്നത്. ടെലിവിഷൻ അഭിമുഖത്തിലാണ് കിം സൺ ഓക് ഇതെല്ലാം വിളിച്ചു പറയാൻ ധൈര്യം കാട്ടിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സൈന്യത്തിനെതിരെ 17 ഓളം ബലാത്സംഗ കേസുകളാണ് ഉയർന്നു വന്നത്.  

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.