മൂത്രം കുടിപ്പിച്ചു; പാറ്റയെ തിന്നാൻ പറഞ്ഞു; വൈകിയെത്തിയ ജീവനക്കാര്‍‌ക്ക് ശിക്ഷ

chinese-company-toilet
SHARE

ചൈനയിൽ കെട്ടിട നിർമ്മാണ കമ്പനിയില്‍ വൈകിയെത്തിയ ജീവനക്കാർക്ക് മേലുദ്യോഗസ്ഥർ നൽകിയത് കടുത്ത ശിക്ഷകൾ.  വീട് ടോയ്‌ലറ്റിലെ മൂത്രം കുടിപ്പിക്കുകയോ, പാറ്റയെ തിന്നാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ ബെൽറ്റ് ഉപയോഗിച്ചുള്ള മർദ്ദനത്തിന് ഇരയാക്കുകയോ ചെയ്യുമെന്ന് ജീവനക്കാർ ആരോപിക്കുന്നു.

പറഞ്ഞസമയത്തിനുള്ളിൽ ജോലി തീർത്തില്ലെങ്കിലോ വൈകിയെത്തിയാലോ ആണ് ഇത്തരം ശിക്ഷകൾ.  തല മൊട്ടയടിപ്പിക്കുകമാസ ശംബളം കുറയ്ക്കുക എന്നിങ്ങനെയുള്ള ശിക്ഷാവിധികളും കമ്പനി നടപ്പിലാക്കാറുണ്ട്. കമ്പനിയിലെ മറ്റ് ജീവനക്കാരുടെ മുന്നിൽവച്ചാണ് ശിക്ഷ നടപ്പിലാക്കുക.

ഇത് കൂടാതെ ജോലി സമയത്ത്  ഷൂസ് ധരിക്കാതെ എത്തുന്ന ജോലിക്കാരും കമ്പനി സംഘടിപ്പിക്കുന്നതോ മറ്റ് യോഗങ്ങളിലോ ഔപചാരികമായ വസ്ത്രം ധരിക്കാതെ എത്തുന്ന ജോലിക്കാരും 500 രൂപ പിഴയടക്കണം. ഇത്തരത്തിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ പേരു വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ചൈനയിലെ ഗുയിഹോയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ ചൈനയിലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് കമ്പനിയിലെ മൂന്ന് മുതിർന്ന‌ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരെ അപമാനിച്ചതിനെതിരെയാണ് ഇവർക്കെതിരെ കേസെടുത്തത്. ജീവനക്കാരോടുള്ള കമ്പനിയുടെ നടപടിക്കൾക്കെതിരെ ചൈനയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.