ലോകം നെഞ്ചോട് ചേർത്ത കവിയുടെ ആത്മഹത്യാക്കുറിപ്പിന് പൊന്നുംവില; വിറ്റത് രണ്ടുകോടിക്ക്

charles-baudelaire
SHARE

ലോകം നെഞ്ചോടു ചേർത്തുപിടിച്ചു വായിക്കുന്ന കാൽപ്പനിക കവികളിൽ പ്രമുഖനാണ് ഫ്രഞ്ച് കവി ചാൾസ് ബോദ്‌ലെയർ. കാൽപ്പനിക കവിതകൾക്ക് പുതിയ മുഖം നൽകിയ അദ്ദേഹത്തിന്റെ കവിതകളിൽ പച്ചയായ ജീവിതം തുടിച്ചിരുന്നു. 24 –ാം വയസിൽ ഗുരതരമായ സാമ്പത്തിക ബുദ്ധിമുട്ടുകളും പട്ടിണിയും സഹിക്കാനാകാതെ പ്രിയ കാമുകിക്ക് എഴുതിയ ആത്മക്കുറിപ്പ് കഴിഞ്ഞ ദിവസം ലേലത്തിൽ രണ്ടുകോടിയോളം രൂപയ്ക്കാണ് (234,000 യൂറോ) വിറ്റുപോയത്. 19–ാം നൂറ്റാണ്ടിൽ ജീവിച്ച് കടന്നു പോയ മഹാകവിയെ ലോകം ഇന്നും നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രം. 

1845 ജൂൺ 30 നാണ് ചാൾസ് ബോദ്‌ലെയർ തന്റെ 24–ാം വയസിൽ കാമുകി ഴീനെ ദുവലിന് കത്തെഴുതുന്നത്. ഞാൻ മരിക്കുകയാണ്. എനിക്ക് ജീവിച്ചിരിക്കാൻ അർഹതയില്ല. ഈ കത്ത് നിനക്ക് കിട്ടുന്നതിനു മുൻപ് ഞാൻ മരിച്ചിരിക്കുമെന്നും ബോദ്‌‌ലെയർ കത്തിൽ കുറിച്ചു. കത്തെഴുതിയതിനു തൊട്ടുപിന്നാലെ കത്തിക്കൊണ്ട് നെഞ്ചിൽ കുത്തി മുറിവേൽപ്പിച്ച് കവി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാൽ പരിക്കുകൾ ഗുരുതരമല്ലാത്താതിനാൽ അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. 22 കൊല്ലങ്ങൾ കൂടി കഴിഞ്ഞ് 46–ാം വയസിലായിരുന്നു  1867 ലായിരുന്നു അദ്ദേഹത്തിന്റെ മരണം. അദ്ദേഹത്തിന്റെ അവസാന ദിനങ്ങൾ പരിതാപകരമായിരുന്നു താനും. പട്ടിണിയും മാനസികമായ വൃഥകളും മാനസികവും ശാരീരകവുമായി ആരോഗ്യത്തെ ദുർബമാക്കി. അമിതമായ തോതിൽ മയക്കുമരുന്ന് ഉപയോഗിച്ചതും മരണം നേരത്തെയാക്കി. 1866 ൽ പക്ഷഘാതം വന്നതോടെ ശരീരം പൂർണമായി തളർന്നു. 1867 ൽ മരിച്ചു. 

തിൻമയുടെ പുഷ്പങ്ങൾ(ലെ ഫ്ല്യുഏഴ്സ് ദു മല്‍/ദ ഫ്ലവേഴ്സ് ഓഫ് ഈവിള്‍) എന്ന കൃതിയാണ് ബോദ്‌ലെയറെ പ്രസിദ്ധിയുടെ കൊടുമുടിയിൽ എത്തിച്ചത്. സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ മൂന്നിരട്ടി തുകയ്ക്കാണ് ബോദ്‌ലെയറുടെ കത്ത് വിറ്റ് പോയതെന്ന്  ഫ്രഞ്ച് വെബ്സൈറ്റായ ഒസെനാറ്റ് അറിയിച്ചു. കത്ത് ലേലത്തിൽ പിടിച്ച വ്യക്തിയുടെ പേര് പുറത്തു വിട്ടിട്ടില്ല. 

MORE IN WORLD
SHOW MORE