യുവതി ഡ്രൈവറെ ആക്രമിച്ചു; ബസ് പുഴയിൽ മറിഞ്ഞു; 15 മരണം, വിഡിയോ

china-bus-accident
SHARE

ചൈനയിലെ ചോങ്‌ക്വിങ്ങില്‍  നടന്ന ബസ് അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാകുന്നത്. കൃത്യസ്ഥലത്ത് ബസ് നിർത്താത്തിൽ പ്രതിഷേധിച്ച് യാത്രക്കാരിയായ സ്ത്രീ ഡ്രൈവറെ മർദിച്ചതാണ് വൻഅപകടത്തിലേക്ക് നയിച്ചത്.

യുവതി പറഞ്ഞ സ്റ്റോപ്പിൽ ഡ്രൈവർ ബസ് നിർത്തിയില്ല. ഇതിൽ പ്രതിഷേധിച്ച് വാഹനമോടിച്ചു കൊണ്ടിരുന്ന ഡ്രൈവറെ യുവതി മർദിക്കുകയായിരുന്നു. കൈയ്യിലെ മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു മർദനം. ഇതോടെ ബസിന്റെ നിയന്ത്രണം നഷ്ടമായി.

ചൈനയിലെ ചോങ്‌ക്വിങ്ങില്‍ യാങ്സെ നദിയ്ക്ക് കുറുകെയുള്ള പാലത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ഒരു കാറിൽ ഇടിച്ചശേഷം പാലത്തില്‍ നിന്ന് യാങ്സെ നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവറുള്‍പ്പെെട 15 പേര്‍ മരിച്ചു. 48 വയസുള്ള യാത്രക്കാരി  മൊബൈല്‍ ഫോണ്‍ വച്ച് ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

MORE IN WORLD
SHOW MORE