വത്തിക്കാൻ എംബസിയിൽ അസ്ഥികൂടം; ഒരാൾ ഉന്നതന്റെ മകളെന്ന് സംശയം; ദുരൂഹത

emanuela-orlandi
SHARE

ഇറ്റലിയിലെ വത്തിക്കാന്‍ എംബസി കെട്ടിടത്തില്‍ നിന്നു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കണ്ടെത്തിയ അസ്ഥികൂടം  35 വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടികളുടേതെന്ന് സംശയം. ഇവരില്‍ ഒരാള്‍ വത്തിക്കാനിലെ ഉന്നതന്റെ മകളാണ്. 1983 ൽ ഒന്നരമാസത്തെ ഇടവേളയിൽ കാണാതായ എമന്വേല ഒർലാൻഡി, മിറെല ഗ്രിഗോറി എന്നീ രണ്ട് പെൺകുട്ടികളില്‍ ആരുടേതെങ്കിലുമാണോ എന്നകാര്യം അന്വേഷിക്കുകയാണെന്ന് ഇറ്റാലിയൻ പൊലീസ് അറിയിച്ചു. എംബസി സമുച്ചയത്തിന്റെ അനുബന്ധ കെട്ടിടത്തിൽ പുനരുദ്ധാരണപ്രവർത്തനങ്ങൾക്കിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്

എംബസി സമുച്ചയത്തിന്റെ അനുബന്ധ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോഴാണ് ജോലിക്കാർ അസ്ഥികൂടം കണ്ടെത്തിയത്. ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനാണ് സംഭവം പുറത്തുവിട്ടത്. അസ്ഥികൂടങ്ങളുടെ പഴക്കവും കെട്ടിടം നിര്‍മ്മിച്ച സമയവും കണക്കിലെടുത്താണ് പ്രാഥമിക നിഗമനത്തില്‍ എത്തിയിരിക്കുന്നത്. 

ദുരൂഹ സാഹചര്യത്തിലാണ് എമന്വേലയേയും മിരെലയേയും കാണാതാകുന്നത്. കണ്ടെത്തിയ അസ്ഥികളുടെ പഴക്കവും കെട്ടിടം നിര്‍മ്മിച്ച സമയവും ഒക്കെ കണക്കാക്കിയാല്‍ ഇവരുടെ അസ്ഥികള്‍ തന്നെയാകാനാണ് സാധ്യതയെന്നും സൂചനയുണ്ട്. എമന്വവേല വത്തിക്കാന്‍ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകളാണ്. 

കടുംപച്ചനിറത്തിലുളള ബിഎംഡബ്യു കാറിൽ കാണാതാകുന്നതിന് തൊട്ടുമുൻപ് പതിനഞ്ചുകാരിയായ എമന്വവേലയെ ചിലർ കണ്ടതായി സൂചനകൾ ഉണ്ട്. എമന്വേല ലൈംഗികമായി ആക്രമിക്കപ്പെട്ടിരുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നുസംഗീതപഠനത്തിനായി വീട്ടിൽ നിന്നിറങ്ങിയ എമന്വവേല ആവണ്‍ കോസ്‌മെറ്റിക്‌സ് എന്ന സ്ഥാപനത്തിന്റെ പ്രതിനിധിയെ കാണമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. 

MORE IN WORLD
SHOW MORE