കാറപകടത്തിൽ പരിക്കേറ്റ 53 കാരിയെ കണ്ടെത്തിയത് ആറാംനാൾ; വഴികാട്ടിയായത് പശു

arizona-accident
SHARE

ലോകത്തെ ആശ്ചര്യപ്പെടുത്തി കാറപകടത്തിൽ നിന്ന് 53കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ അരിസോണയിലാണ് അത്ഭുത രക്ഷപ്പെടൽ. ഹൈവേയിൽ നിന്ന് നിയന്ത്രണം വിട്ട് പറന്ന കാർ ദൂരെ മരക്കൂട്ടത്തിനിടയിൽ ഇടിച്ച് വീഴുകയായിരുന്നു. ഇടിച്ചു തലക്കീഴായി മറിഞ്ഞ നിലയിലായിരുന്നു കാർ.

വിക്കൻബർഗിലെ 60 നമ്പർ റൂട്ടിലൂടെയായിരുന്നു 53 കാരി യാത്ര ചെയ്തിരുന്നത്. ഫൊണിക്സിന് 80 കിലോമീറ്റർ അകലെ വച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഒക്ടോബർ 12 നായിരുന്നു ഇത്. അമിതവേഗതയിൽ പാഞ്ഞ കാർ പെട്ടെന്ന് ഉയർന്നുപൊങ്ങി റോഡരികിലെ താഴ്ചയിലേക്ക് വീണു. ഇവിടെ മരക്കൂട്ടത്തിനിടയിൽ ഇടിച്ചാണ് കാർ വീണത്.

ലോകം അറിയാതെ പോകുമായിരുന്ന ഈ അപകടം പുറംലോകം അറിയാൻ കാരണമായത് ഒരു പശുവും. ഒക്ടോബർ 18 ന് റോഡ് നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയ ട്രൂപ്പർമാരാണ് സ്ത്രീയുടെ രക്ഷയ്ക്കെത്തിയത്. റോഡിൽ അലഞ്ഞു തിരഞ്ഞ പശുവിനെ ആട്ടിപ്പായിക്കാൻ ഈ വഴി വന്ന ട്രൂപ്പർമാരാണ് അപകടം ലോകത്തെ അറിയിച്ചത്. പശുവിന് പിന്നാലെ ഓടിയെത്തിയ ട്രൂപ്പർമാർ റോഡിന്റെ കൈവരി തകർന്നതായി കണ്ടെത്തുകയായിരുന്നു.

കാർ കണ്ടെത്തിയെങ്കിലും കാറിനകത്ത് ആരെയും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് അന്വേഷണം ശക്തമാക്കുകയായിരുന്നു. ചുറ്റുപാടുമുളള തിരിച്ചലിൽ 457 മീറ്റർ അകലത്തിൽ ഗുരുതര പരുക്കുകളോടെ നിർജ്ജലീകരണം സംഭവിച്ച നിലയിൽ 53 കാരിയെ കണ്ടെത്തുകയായിരുന്നു. നാല് ദിവസത്തോളം താൻ കാറിനകത്ത് തന്നെയാണ് കിടന്നതെന്ന് സ്ത്രീ ട്രൂപ്പർമാരോട് പറഞ്ഞു. പിന്നീടാണ് ജീവൻ രക്ഷിക്കാനായി ഇറങ്ങി നടക്കാൻ ശ്രമിച്ചത്. എന്നാൽ പാതിവഴിയിൽ വീണുപോവുകയായിരുന്നു. അപകടസ്ഥലത്ത് നിന്നും ഹെലികോപ്റ്ററിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

MORE IN WORLD
SHOW MORE