പൊലീസുകാരന്‍ പീഡിപ്പിച്ചത് 21 സഹപ്രവർത്തകരെ; ‘ഭയം മുതലെടുത്തു; അടിവസ്ത്രത്തിന്‍റെ നിറം ചോദിച്ചു’

simon-hurwood
SHARE

14 വർഷത്തെ ഔദോഗിക ജീവിതത്തിനിടെ 21 സഹപ്രവർത്തകരെ ലൈംഗികമായി ഉപയോഗിച്ച ബ്രിട്ടീഷ് പൊലീസിലെ സീനിയർ ഡിറ്റക്ടീവായിരുന്ന 53 കാരനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ക്ലീവ്‌ലാന്റ് പോലീസില്‍ 14 വര്‍ഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തിനിടെ വിരമിച്ച സിമോൻ ഹർവുഡിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ.

തന്റെ ഔദ്യോഗിക ജീവിത കാലയളവില്‍ ഒപ്പവും കീഴിലുമായി ജോലി ചെയ്ത വനിതാ ജീവനക്കാരെയാണ് ഇയാള്‍ ഉപയോഗിച്ചത്. അജ്ഞാതയായ ഒരു യുവതി അഴിമതി വിരുദ്ധ യൂണിറ്റിന് അയച്ച ഇ മെയില്‍ സന്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞമാസം ഇയാള്‍ക്ക് ജോലി രാജി വെയ്‌ക്കേണ്ടി വന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൂന്ന് മക്കളുടെ പിതാവും രണ്ട് വട്ടം വിവാഹിതനുമായ ഹർവുഡ് ആരോപണങ്ങൾ തളളി. ആരോപണങ്ങളുമായി വന്നവരിൽ ചിലരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ പരസ്പര സമ്മതോടെയാണെന്നും അതൊന്നും ഡ്യൂട്ടിസമയത്തല്ലെന്നുമാണ് ഹർവുഡിന്റെ വാദം. തന്റെ പദവി സ്ത്രീകളെ വീഴ്ത്താനുളള ഉപാധിയായി ഇയാൾ കണക്കാക്കിയിരുന്നു. വ്യക്തിപരമായി പ്രശ്നമുളളവരെയും ജീവിത സാഹചര്യങ്ങൾ മോശമായവരെയും തിരഞ്ഞു പിടിച്ച് തന്റെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്ന രീതിയായിരുന്നു ഇയാൾ തുടർന്ന് വന്നു കൊണ്ടിരുന്നത്.  ആള്‍ക്കാരുമായി പരിചയം ഉണ്ടാക്കിയ ശേഷം അവരില്‍ നിന്നും അശ്ലീല ഫോട്ടോകളും ചിത്രങ്ങളും ആവശ്യപ്പെടും. പിന്നീട് സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ നിറം ചോദിക്കുമെന്നും പരാതിക്കാർ പറയുന്നു. 

ഹര്‍വുഡ് ഉപയോഗപ്പെടുത്തിയ രീതി സാക്ഷികളില്‍ ഒരാളായ കോണ്‍സ്റ്റബിള്‍ പറയുന്നുണ്ട്. ജോലിയിലെ ആദ്യ രണ്ടു വര്‍ഷം കിടക്കയില്‍ എന്തു ചെയ്യാനാണ് ഇഷട്‌മെന്നും അടിവസ്ത്രത്തിന്റെ നിറമെന്താണെന്നും സ്ഥിരമായി ചോദിക്കുമായിരുന്നു. അനുവാദം കൂടാതെ ശരീരത്തില്‍ തൊടുമെന്നും ഒട്ടേറെ തവണ വഴങ്ങിക്കൊടുക്കേണ്ടി വന്നെന്നും അവര്‍ പറഞ്ഞിരുന്നതായും സാക്ഷി പറഞ്ഞു.

അയാൾ ബോസായതിനാൽ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന ഭയത്താൽ അയാൾക്ക് വഴങ്ങികൊടുക്കുമായിരുന്നുവെന്ന് ഇരകളിൽ ചിലർ വെളിപ്പെടുത്തുന്നു. ഞങ്ങൾക്ക് മുൻപിൽ മറ്റ് വഴികൾ ഇല്ലായിരുന്നു. ഞങ്ങളുടെ ഭയം അയാൾ ലൈംഗികതയാക്കി മാറ്റുകയായിരുന്നു. ആരോടും പറയാതെ എല്ലാം അനുസരിക്കേണ്ടി വന്നു. 

സഹപ്രവർത്തകരുമായി ശൃംഗരിക്കുകയും അവരെ ചുംബിക്കുകയും ചെയ്തിരുന്നതായി ഹർവുഡ് സമ്മതിച്ചു. എന്നാൽ അതെല്ലാം െകാടുക്കൽ വാങ്ങലുകൾ മാത്രമായിരുന്നെന്നാണ് അയാളുടെ വാദം. തന്നെ ഹർവുഡ് ചുംബിച്ചതായി മറ്റൊരു പൊലീസ് ഉദ്യോഗസ്ഥ മൊഴിനൽകി. മറ്റൊരു പരാതിക്കാരിയെ ജീവിത സാഹചര്യം മുതലെടുത്താണ് ഹർവുഡ് ഉപയോഗിച്ചിരുന്നത്. 

തങ്ങളുടെ അടിവസ്ത്രങ്ങളോട് ഹര്‍വുഡ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായി 21 സ്ത്രീകളുടേയും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പരാതിക്കാരില്‍ ഒരാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്. നിരന്തരം തന്നോട് അശ്ലീല വര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്ന ഹര്‍വുഡ് ഒരിക്കല്‍ തന്റെ കവിളില്‍ ചുംബിച്ചെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.