ഹോങ്കോങ് മക്കൗവു യാത്രക്ക് ഇനി മൂന്നുമണിക്കൂർ; ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം ചൈനയിൽ

longest-bridge
SHARE

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം ഇനി ചൈനയില്‍. നിര്‍മാണം പൂര്‍ത്തിയാക്കിയ പാലം നാളെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. പാലങ്ങളുടെ പാലം. എഞ്ചിനിയറിങ് വിസ്മയത്തിന്റെ ലോകോത്തര മാതൃക. എന്നൊക്കെ വിശേഷിപ്പിക്കാം ഈ വമ്പന്‍ പാലത്തെ. ചൈനയുടെ കീഴിലുള്ള  മക്കാവുവിനെയും ഹോങ്കോങിലെ ലാന്റോ ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നീളം 55 കിലോമീറ്ററാണ്.

2009 ഡിസംബറിലാണ് പാലം പണിത് തുടങ്ങിയത്. ആറുവരി പാതയില്‍ മൂന്ന് തൂക്കുപാലങ്ങളും മൂന്ന് മനുഷ്യ നിര്‍മിത ദ്വീപുകളും ഒരു തുരംഗവുമുണ്ട്. ആകെ നിര്‍മാണചെലവ് ഒരു ലക്ഷത്തി മുപ്പത്തിനാലായിരം കോടി രൂപയാണ്. പാലം തുറന്നുകൊടുക്കുന്നതോടെ ഹോങ്കോങ്– മക്കൗവു യാത്ര മൂന്നുമണിക്കൂറില്‍ നിന്ന് വെറും മുപ്പത് മിനിറ്റായി കുറയും.

MORE IN WORLD
SHOW MORE