ഖഷോഗി വധം; പിന്നിൽ ദേശവിരുദ്ധര്‍; മാപ്പില്ലെന്ന് സൗദി

khashoggi-saudi
SHARE

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ ദേശവിരുദ്ധരെന്ന് സൗദി. ഒരു രാജ്യാന്തരമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൗദി വിദേശകാര്യമന്ത്രി അദല്‍ അല്‍ ജുബൈര്‍ സംഭവത്തില്‍ നേരിട്ടുള്ള വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം വിഷയത്തിലെ തുടര്‍നടപടികള്‍ക്ക് ഉടന്‍ രൂപംനല്‍കുമെന്ന് തുര്‍ക്കി വ്യക്തമാക്കി

സൗദി ഭരണകൂടത്തിന്റെ കടുത്തവിമര്‍ശനകായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാപ്പില്ലെന്ന് സൗദി ആവര്‍ത്തിച്ച് വ്യക്തമാക്കി. സംഭവിക്കാന്‍ പാടില്ലാത്തതാണ് തുര്‍ക്കിയിലെ സൗദി എംബസിക്കുള്ളില്‍ നടന്നത്.

രാജ്യത്തിന്റെ പ്രതിഛായയ്ക്ക് കളങ്കമേല്‍പ്പിച്ചവര്‍ അത് മറച്ചുവച്ചതും പൊറുക്കാനാവാത്ത തെറ്റാണെന്നും വിട്ടുവീഴ്ചയില്ലാത്ത ആഭ്യന്തര അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറ‍‍ഞ്ഞു. ഖഷോഗിയുടെ മൃതദേഹം എന്തുചെയ്തെന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. അതേസമയം ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ തുടര്‍നടപടികള്‍ക്ക് മന്ത്രിസഭായോഗം അന്തിമരൂപം നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു

MORE IN WORLD
SHOW MORE