ഖഷോഗിയുടെ കൊലപാതകം; എല്ലാ കണ്ണുകളും തുര്‍ക്കിയിലേക്ക്

Jamal-Khashoggi
SHARE

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ എല്ലാ കണ്ണുകളും തുര്‍ക്കിയിലേക്ക്. മുഴുവന്‍ തെളിവുകളും പുറത്തുവിടുമെന്നും മുഖം നോക്കാതെയുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും തുര്‍ക്കി നേരത്തെ വ്യക്തമാക്കിയിരുന്നു.  ഖഷോഗിയുടെ മൃതദേഹം എവിടയാണെന്നോ എന്ത് സംഭവിച്ചെന്നോ ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല

ഖഷോഗിയുടെ കൊലപാതകത്തില്‍ നിരവധി ചോദ്യങ്ങള്‍ക്കാണ് ഉത്തരം കിട്ടേണ്ടത്.കുറ്റം ആരോപിച്ച്  പതിനെട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. എങ്കില്‍ അത്രയും പേര്‍ എങ്ങനെ ഇസ്താന്‍ബുളിലെത്തി എന്നതാണ് പ്രധാന ചോദ്യം?ഇവര്‍ക്കിടയില്‍

സുരക്ഷാ ഉദ്യോഗസ്ഥരും, ഫൊറെന്‍സിക് വിദഗ്ധനും ഉണ്ടായിരുന്നു. എങ്കില്‍ അവരെന്തിനാണ് കോണ്‍സുലേറ്റിലേക്ക് പോയത്?

കോണ്‍സുലേറ്റില്‍ അന്ന് സംഭവിച്ചതിന്റെ യഥാര്‍ത്ത ചിത്രം എന്താണ്.?  

എല്ലാത്തിനും ഉപരിയാണ് ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന ചോദ്യം. മൃതശരീരം തുര്‍ക്കിക്കു പുറത്തുകൊണ്ടു പോയെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. തുര്‍ക്കി സുരക്ഷാ സേന ഇസ്താന്‍ബുളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. ഖഷോഗിയുടെ മരണം അറിഞ്ഞില്ലെന്ന സല്‍മാന്‍ രാജകുമാരന്‍റെ വാദവും സംശയം ജനപ്പിക്കുന്നതാണ്. തുര്‍ക്കി കണ്ടെത്തിയ തെളിവുകള്‍ പൂര്‍ണമായും പുറത്തുവന്നാല്‍ മാത്രമെ ചോദ്യങ്ങള്‍ക്ക് ഉത്തരവമാവു. ദുരൂഹതകള്‍ ഏറെയുള്ള കൊലപാതകത്തില്‍ സൗദിയുടെ  പ്രതികരണം തൃപ്തികരമല്ലെന്നാണ് തുര്‍ക്കി നേരത്തെ പറഞ്ഞത്. ഒപ്പം മുഖം നോക്കാതെയുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

MORE IN WORLD
SHOW MORE