കൊടുങ്കാറ്റുസമയത്തെ ആ രക്ഷകൻ ട്രംപോ? അമേരിക്കയിലും ഫോട്ടോഷോപ്പോ..?

trump
SHARE

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഹുരിക്കെയ്‍ൻ കൊടുങ്കാറ്റ് വീശിയ സമയത്ത് രക്ഷകനായെത്തിയ മട്ടിൽ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കു പിന്നിലെ യാഥാർത്ഥ്യം പുറത്ത്. ട്രംപിന്‍റെ സാഹസികതയുടെ തെളിവായിട്ടാണ് ആരാധകര്‍ ഈ ചിത്രം ഇന്‍റര്‍നെറ്റില്‍ ആഘോഷിക്കുന്നത്. കൊടുങ്കാറ്റ് ദുരിതത്തിൽ കുടുങ്ങിപ്പോയ ഒരാളെ ചങ്ങാടത്തില്‍വന്ന് ട്രംപ് രക്ഷിക്കുന്നതാണ് ചിത്രം. കുടുങ്ങി പോയ ആള്‍ക്ക് ട്രംപ് നല്‍കാന്‍ശ്രമിക്കുന്നത് അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ ('Make America Great Again') എന്നു പറയുന്ന തൊപ്പിയാണെന്ന് ചൂണ്ടിക്കാണിച്ച് ചിലർ പോസ്റ്റിട്ടു. വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷപെടാന്‍ശ്രമിക്കുന്നയാളിന് ആ തൊപ്പി നല്‍കുന്നതിനു പിന്നിലുള്ള കാരണം മനസിലാകുന്നില്ലെന്നു പറഞ്ഞും ചിലർ പോസ്റ്റിട്ടു. 

ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടര്‍കെവിന്‍റൂസ് ആണ് ചിത്രം വ്യാജമാണെന്ന് തെളിയിച്ചത്. 2015ല്‍, ട്രംപ് വൈറ്റ് ഹൗസില്‍എത്തുന്നതിനു മുൻപ്, മറ്റൊരു സാഹചര്യത്തില്‍എടുത്ത ചിത്രം ഡിജിറ്റലായി മാറ്റിയതാണിതെന്നാണ് കെവിൻ തെളിവു സഹിതം വ്യക്തമാക്കിയത്‍. ശരിക്കുമുള്ള ചിത്രത്തില്‍ഓസ്റ്റിന്‍ഫയര്‍ഡിപ്പാര്‍ട്ട്‌മെന്‍റിലെ മൂന്നു പേരാണ് രക്ഷപെടുത്തലിനു ശ്രമിക്കുന്നത്.

ഇത് ആദ്യമായല്ല ട്രംപിന്റെ 'ഫോട്ടോഷോപ്' ചെയ്ത ചിത്രങ്ങള്‍വൈറലാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ട്രംപ് പൂച്ചക്കുട്ടികളെ രക്ഷിക്കുന്ന വ്യാജ ചിത്രവും വൈറലായിരുന്നു. 

MORE IN WORLD
SHOW MORE