ബ്രെക്സിറ്റ് യാഥാർഥ്യത്തിലേക്ക്; സ്വന്തം പാർട്ടിപിന്തുണയില്ലാതെ തെരേസ മെയ്

theresamay
SHARE

ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകാന്‍ ആറ് മാസം മാത്രം ബാക്കിനില്‍ക്കെ സ്വന്തം പാര്‍ട്ടിയുടെ പോലും പിന്തുണ ലഭിക്കാന്‍ പെടാപാടുപെടുകയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ്. യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം എങ്ങനെ പുനസ്ഥാപിക്കണമെന്ന കാര്യത്തില്‍പോലും കൃത്യമായ ഉത്തരം കണ്ടെത്താന്‍ മേയ്ക്ക് സാധിച്ചിട്ടില്ല. 

2020 ഡിസംബറില്‍ ബ്രെക്സിറ്റ് ട്രാന്‍സിഷന്‍ കാലാവധി കഴിഞ്ഞാല്‍ യൂറോപ്യന്‍ യൂണിയനുമായി കസ്റ്റംസ് ബന്ധം സ്ഥാപ്പിക്കാനാണ് തെരേസ മേയുടെ തീരുമാനം. എന്നാല്‍ പല മന്ത്രിമാര്‍ക്കും ഈ തീരുമാനത്തോട് യോജിപ്പില്ല. അയര്‍ലന്‍ഡുമായുള്ള അതിര്‍ത്തിതര്‍ക്കമാണ്ബ്രെക്സിറ്റിന് ശേഷമുള്ള പ്രധാന വെല്ലുവിളികളുലൊന്ന്. ബ്രെക്സിറ്റ് ശേഷവും അയര്‍ലന്‍ഡുമായി തുറന്ന വ്യാപാരബന്ധം നിലനിര്‍ത്തുക എന്നതാണ്  ഇരുകകഷികള്‍ക്കും ഉപകാരപ്രദം. തിങ്കളാഴ്ച്ച ഈ വിഷയത്തില്‍ തീരുമാനമാനമുണ്ടാകുമന്നാണ് പ്രതീക്ഷ. 

MORE IN WORLD
SHOW MORE