ട്രംപിന്റെ ഷൂസിൽ ടൊയ്‌ലറ്റ് പേപ്പർ; അബദ്ധവിഡിയോ വൈറൽ

trump-viral-video
SHARE

ഒൗദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണിലേക്ക് കയറുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഷൂസിൽ ടൊയ്‌ലറ്റ് പേപ്പർ. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വിഡിയോയാണിത്. 

മിനെപ്പൊലിസ് സെന്റ് പോൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ട്രംപ് വിമാനത്തിൽ കയറുന്നത്. അകത്തേക്ക് കയറുംമുൻപ് തിരിഞ്ഞുനിന്ന് കൈവീശുമ്പോൾ പേപ്പർ ഷൂസിൽ നിന്ന് വിട്ടുപോകുന്നു. നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്തത്. 

വിമാനത്തിന് താഴെയായി നിരവധി പേർ നിൽക്കുന്നുണ്ടെങ്കിലും ആരും ട്രംപിനെ ശ്രദ്ധിക്കുന്നില്ല. 

മുൻപൊരിക്കൽ വിമാനത്തിലേക്ക് കയറുമ്പോൾ കാറ്റടിച്ച് ട്രംപിന്റെ മുടി പറന്നുപോയ വിഡിയോയും വൈറലായിരുന്നു. 

MORE IN WORLD
SHOW MORE