ഭൗതികശാസ്ത്ര നോബേല്‍ മൂന്നുപേര്‍ക്ക്; പുരസ്കാരം ലേസര്‍ ഫിസിക്സിലെ കണ്ടുപിടുത്തത്തിന്

nobel-2018-1
SHARE

ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നോബേല്‍ മൂന്നുപേര്‍ക്ക്. ആര്‍തര്‍ അഷ്കിന്‍, ജെറാര്‍ഡ് മോറോ, ഡോണാ സ്റ്റിക് ലാന്‍ഡ് എന്നിവര്‍ക്കാണ് പുരസ്കാരം. നേത്രചികിത്സയില്‍ വരെ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ ലേസര്‍ ഫിസിക്സിലെ കണ്ടുപിടുത്തത്തിനാണ് പുരസ്കാരം . ലേസര്‍ രശ്മികളുടെ പ്രവാഹത്തെക്കുറിച്ചുള്ള ഗവേഷണവും കണ്ടുപിടുത്തങ്ങളും  ലോകത്ത് പല മേഖലിയിലും വിപ്ലവകരമായ മാറ്റമുണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന മൂന്നുപേര്‍ക്കാണ് ഇക്കുറി ഭൗതിക ശാസ്ത്രനോബേല്‍ . അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആര്‍തര്‍ അഷ്കിന്‍, ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജെറാര്‍ഡ് മോറോ, കനേഡിയന്‍ പ്രഫസര്‍ ഡോണാ സ്റ്റിക് ലാന്‍‍‍് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. 

1903 ല്‍ മേരിക്യൂറിക്കും 1963 ല്‍ മരിയ ഗോപ്പറിനും ശേഷം ഇതാദ്യമായാണ് ഒരു വനിതയ്ക്ക് ഡോണോ സ്റ്റിക് ലാന്‍ഡ‍ിലൂടെ ഭൗതികശാസ്ത്രനോബേല്‍ പുരസ്കാരം ലഭിക്കുന്നത്. ഒ‌ര‌ു ചെറിയ സമയത്തേക്കുള്ള ലേസറിന്‍റെ മനുഷ്യസാധ്യമായ ഏറ്റവും ശക്തിയേറിയ തുടിപ്പ് സൃഷ്ടിച്ചു എന്നതാണ് ആര്‍തര്‍ അഷ്കിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്. നേത്രശസ്ത്രക്രിയയ്ക്ക്  വരെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ലേസറിനെ മാറ്റി മറിച്ചത് ഇതാണ്. മറ്റിടങ്ങളില്‍ ആഘാതമുണ്ടാക്കാതെ കൊറോണയില്‍ മാത്രമായി ഉപയോഗിക്കാന്‍ ഈ ലേസര്‍ തുടിപ്പുകള്‍ക്ക് കഴിയും.  ഈ ലേസര്‍ കിരണത്തെ സമയത്തിന്‍റെ അടിസ്ഥാനത്തില്‍ ഊര്‍ജം പലമടങ്ങാക്കുന്ന രീതിയില്‍  ദീര്‍ഘിപ്പിക്കുകയും  പിന്നീട് ചെറുതാക്കുകയും ചെയ്യാന്‍കഴിയുമെന്ന കണ്ടുപിടുത്തമാണ് ജെറാര്‍ഡ് മോറോയും , ഡോണാ സ്റ്റിക് ലാന്‍ഡും ചേര്‍ന്ന്  നടത്തിയത്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.