സുപ്രീംകോടതി ജഡ്ജിക്കെതിരായ ലൈംഗികാരോപണത്തില്‍ തിളച്ചുമറിഞ്ഞ് അമേരിക്ക

trump
SHARE

നിയുക്ത സുപ്രീംകോടതി ജഡ്ജിക്കെതിരായ ലൈംഗികാരോപണത്തില്‍ തിളച്ചുമറിഞ്ഞ് അമേരിക്കന്‍ രാഷ്ട്രീയം. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്ത ബ്രെറ്റ് കവനോ തന്നെ ബലാല്‍സംഗം ചെയ്തു എന്ന് ആരോപിച്ച സ്ത്രീ സെനറ്റ് കമ്മിറ്റിക്ക് മൊഴി നല്‍കി. തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് പറഞ്ഞ കവെനോ വികാരാധീനനായി. സെനറ്റില്‍ അന്തിമ തീരുമാനം നാളെ ഉണ്ടാവും. 

ഉറച്ച നിലപാടുമായാണ് ഡോ. ക്രിസ്റ്റീന്‍ ഫോര്‍ഡ്  സെനറ്റ് കമ്മിറ്റിക്ക് മുന്നിലെത്തിയത്. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃദ് പാര്‍ട്ടിക്കെതത്ിയ താന്‍ ക്രൂരമായ ബലാല്‍സംഘത്തിനിരയായി. തന്നെ ഉപദ്രവിച്ച രണ്ടുപേരില്‍ ഒരാളാണ് ഇപ്പോഴത്തെ നിയുക്ത സുപ്രീംകോടതി ജഡ്ജി ബ്രെറ്റ് കവെനോ. സെനറ്റ് അംഗങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചു, താങ്കളുടെ ഓര്‍മ കൃത്യമാണോ ? HOLD. വികാരവിക്ഷുബ്ധനായാണ് ജഡ്ജ് കവെനോ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത്. തനിക്കും തന്നെ നാമനിര്‍ദേശം ചെയ്ത പ്രസിഡന്‍റ് ട്രംപിനുമെതിരാ‍യ വന്‍ ഗൂഢാലോചനയാണ് ഈ ആരോപണത്തിന് പിന്നില്‍ SOT. തന്‍റെ സ്വകാര്യജീവിതവും തകര്‍ത്ത ആരോപണം രാജ്യത്തിനാകെ മാനക്കേടാണെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണത്തെ ചൊല്ലി റി്പപബ്ലിക്കന്‍, ഡെമോക്രാറ്റ് സെനറ്റര്‍മാര്‍ തമ്മില്‍ വാക്പോരുമുണ്ടായി.

MORE IN WORLD
SHOW MORE