കടം കയറി; നവാസ് ഷെരീഫിന്റെ എരുമകളെ ഇമ്രാൻ ഖാൻ വിറ്റു

buffalo-auction
SHARE

മുൻപെങ്ങും അനുഭവിക്കാത്ത അത്രയും സാമ്പത്തിക ഞെരുക്കത്തിലാണ് പാക്കിസ്ഥാൻ.  പ്രധാനമന്ത്രി ഇമാൻ ഖാൻ കടക്കെണിയെ തുടർന്ന് രാജ്യത്തെ അധിക ചെലവുകളെല്ലാം വെട്ടിച്ചുരുക്കാനുളള നിർദേശങ്ങൾ പ്രാപല്യത്തിലാക്കി കഴിഞ്ഞു. പരിഷ്കാരം ആരംഭിച്ചതു തന്നെ പ്രധാനമന്ത്രിയുടെ ഔദോഗിക വസതിയിൽ നിന്നു തന്നെയായിരുന്നു. പാചകാവശ്യത്തിനായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് വളർത്തിയ എട്ട് എരുമകളെയാണ് ഇമ്രാൻ ഖാൻ സർക്കാർ വിറ്റത്. 

മൂന്ന് എരുമകളും അഞ്ച് എരുമക്കുട്ടികളും അടങ്ങിയ ലേലത്തിലൂടെ 23,02,000 രൂപ സർക്കാരിലേയ്ക്ക് സ്വരുക്കൂട്ടടകയും ചെയ്തു. ലേലത്തിൽ പങ്കെടുക്കുന്നവർ കറൻസിയായി തന്നെ പണം നൽകണമെന്നായിരുന്നു ലേലത്തിലെ കർശന നിബന്ധന. രണ്ട് മണിക്കൂറിനുളളിൽ ലേലം പൂർത്തിയാകുകയും ചെയ്തു. 

കടക്കെണിയെ തുടർന്ന് രാജ്യത്തെ അധിക ചിലവുകളെല്ലാം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിന്റെ ഭാ​ഗമായാണ് എരുമകളെ വിറ്റതെന്ന് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ ഉടമസ്ഥതയിലുള്ള 100 ഓളം 

ആഡംബര കാറുകൾ സർക്കാർ ലേലം ചെയ്തിരുന്നു. ഉപയോഗിക്കാതെ വച്ചിരുന്ന നാല് ഹെലികോപ്റ്ററുകളും വിറ്റഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്.  

അതേസമയം എരുമകളെ വാങ്ങിയവരെല്ലാം മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അടുപ്പക്കാരാണെന്ന് ഇസ്ലാമാബാദിൽ നിന്നുളള ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ  അനുയായി 3.85 ലക്ഷം രൂപയാണ് ഒരു എരുമയ്ക്കായി നൽകിയത്. മാർക്കറ്റിലെ വിലയേക്കാൾ രണ്ട് ഇരട്ടിയാണെങ്കിലും താൻ സന്തോഷവാനാണെന്ന് എരുമയെ വാങ്ങിയ മാലിക് തയ്യിബ് നവാസ് മാധ്യമങ്ങളോട് പറഞ്ഞു. 2.15 ലക്ഷം, 2.7 ലക്ഷം എന്നിങ്ങനെ വിലയുള്ള രണ്ട് എരുമക്കുട്ടികളെ വാങ്ങിയത് പാകിസ്ഥാൻ മുസ്ലിം ലീഗ്–നവാസ് പ്രവർത്തകൻ ഫഖർ വറൈച്ചാണ്. 1.82 ലക്ഷം രൂപ മുടക്കിയാണ് മറ്റൊരാൾ അവസാനത്തെ എരുമക്കുട്ടിയെ സ്വന്തമാക്കിയത്.

MORE IN WORLD
SHOW MORE