എത്താൻ വൈകി; പുറപ്പെട്ട വിമാനത്തിന് പുറകെ ഓടി; ഒടുവിൽ അറസ്റ്റിൽ

Ryanair
SHARE

വൈകിയെത്തിയ യാത്രക്കാരന്‍ വിമാനം റണ്‍വേയില്‍നിന്ന് പുറപ്പെട്ടത് കണ്ട് വിമാനത്തിന് പുറകെ ഓടി. അയര്‍ലന്‍ഡിലെ ഡബ്ലിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ചയാണ് യുവാവിന്റെ സാഹസിക ശ്രമം. റയാൻഎയർ വിമാനത്തിന് പിന്നാലെയാണ് യുവാവ് ഒാടിയത്.

ആംസ്റ്റര്‍ഡാമിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു യുവാവും യുവതിയും. എന്നാല്‍ ഇവര്‍ എത്തിയപ്പോഴേക്കും വിമാനം പുറപ്പെടാറായിരുന്നു. ഇത് അധികൃതര്‍ ഇവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ യുവാവ് വിമാനത്താവളത്തിന്റെ ഗേറ്റ് തകര്‍ത്ത് റണ്‍വേയിലേക്ക് ഇറങ്ങി ഓടിത്തുടങ്ങിയ വിമാനത്തിന് പിന്നാലെ ഓടുകയായിരുന്നു.

സംഭവത്തില്‍ യുവാവിനെ ഐറിഷ് പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിന്റെ വാതില്‍ തകര്‍ത്തതിനും, അതിക്രമിച്ച് കയറിയതിനുമാണ് യുവാവിനെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്.

MORE IN WORLD
SHOW MORE