മാലദ്വീപ് തിരഞ്ഞെടുപ്പ്; അബ്ദുല്ല യാമീന് പരാജയം

abdulla-yameen
SHARE

മാലദ്വീപ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് അബ്ദുല്ല യാമീന് പരാജയം. സംയുക്ത പ്രതിപക്ഷ സ്ഥാന്ര്‍ഥി ഇബ്രാഹിം മുഹമ്മദ് സോലി പുതിയ പ്രസിഡന്‍റാവും. ദ്വീപുരാജ്യത്തെ പ്രതിപക്ഷവിജയം ഇന്ത്യയ്ക്കും പ്രതീക്ഷയേകുന്നതാണ്. 

മാലദ്വീവിയന്‍ ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സോലി ഒരു ലക്ഷത്തി മുപ്പത്തി നാലായിരത്തി അറുനൂറ്റി പതിനാറ് വോട്ട് നേടിയപ്പോള്‍ 96,132 വോട്ടുമാത്രമാണ് പ്രസിഡന്‍റ് അബ്ദുല്ല യാമീന് നേടാനായത്.  89. 2 ശതമാനമായിരുന്നു പോളിങ് നിരക്ക്.

യാമീന്‍ സര്‍ക്കാരിന്‍റെ ഏകാധിപത്യ നീക്കവും അഴിമതിയും ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം പ്രചാരണം നടത്തിയത്. 25 വര്‍ഷം പാര്‍ലമെന്‍റംഗമായിരുന്ന,ഇബ്രാഹിം മുഹമ്മദ് സോലി നിയമവിദഗ്ധന്‍ കൂടിയാണ്. ഭരണഘടനാസ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനും രാജ്യത്ത് ഇസ്ലാമിക തീവ്രവാദം വളര്‍ത്താനുമുള്ള നീക്കങ്ങള്‍ക്ക് ജനം നല്‍കിയ മറുപടിയാണ് പ്രതിപക്ഷ വിജയമെന്ന് നിയുക്ത പ്രസിഡന്‍റ് മുഹമ്മദ് സോലി പ്രതികരിച്ചു

സമാധാനപരമായ ഭരണകൈമാറ്റത്തിന് യാമീന്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. യാമീന്‍റെ പരാജയം ദ്വീപ് രാജ്യത്ത് സ്വാധീനമുറപ്പിക്കാനുള്ള ചൈനീസ് നീക്കങ്ങള്‍ക്കും തിരിച്ചടിയായി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനരാജ്യമായ മാലദ്വീപിനെ ഇന്ത്യയില്‍ നിന്നകറ്റാനുള്ള ചൈനീസ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അബ്ദുല്ല യാമീനായിരുന്നു. 

MORE IN WORLD
SHOW MORE