ട്രാഫിക്കിൽ മാലിന്യസഞ്ചി വലിച്ചെറിഞ്ഞു; തിരിച്ചെറിഞ്ഞ വനിതാ ബൈക്കർക്ക് കയ്യടി: വിഡിയോ

woman-biker
SHARE

യാത്ര ചെയ്യുമ്പോൾ കയ്യിൽ ഭക്ഷണപദാർത്ഥങ്ങളോ അവിശിഷ്ടങ്ങളോ ഉണ്ടെങ്കിൽ യാതൊന്നും ആലോചിക്കാതെ തന്നെ പുറത്തേക്ക് വലിച്ചെറിയുന്നവരാണ് നാം. നിയമങ്ങളോ നിയന്ത്രണങ്ങളോ ഈ കാര്യത്തിൽ ആരും വകവയ്ക്കാറില്ല. പൊതുസ്ഥലങ്ങൾ മലീനമാകുന്നതിൽ ആർക്കും പരാതിയില്ലാതാനും.  ട്രാഫിക് ബ്ലോക്കിലാണെങ്കിലും ഇത്തരത്തിൽ വാഹനത്തിൽ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കാണാനും സാധിക്കും. എന്നാല്‍ അത്തരത്തില്‍ അക്ഷ്യമായി വലിച്ചെറിഞ്ഞ 'വെയ്‌സ്റ്റ് പാക്കറ്റ്' എറിഞ്ഞ അതേ വേഗതയില്‍ തിരിച്ചുവന്നാലോ?

അലക്ഷ്യമായി റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവർക്ക് കാര്യം മനസിലാകുന്നതിനു മുൻപേ തന്നെ തിരിച്ചടി നൽകിയ വനിത ബൈക്കർക്ക് കയ്യടിക്കുകയാണ് ലോകം. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതിനു പിന്നാലെ പേരറിയാതെ വനിതാ മോട്ടോർ ബൈക്കർ ആരാണെന്ന് അറിയാൻ ശ്രമവും തുടങ്ങി. ബീജിംഗിലെ ഒരു ഒഴിഞ്ഞ നഗരവീഥിയിലാണ് സംഭവം നടന്നത്. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്ന് പെട്ടെന്ന് പുറത്തേക്കൊരു കവര്‍ തെറിച്ചുവീഴുന്നു.  തൊട്ടടുത്ത നിമിഷം സിഗ്നലില്‍ ഒരു വനിതാ മോട്ടോര്‍ ബൈക്കറെത്തുന്നു. കാറിൽ യാത്ര ചെയ്തവർ പുറത്തേക്കെറിഞ്ഞ 'വെയ്സ്റ്റ് പാക്കറ്റ്' സിഗ്നൽ കാത്തുകിടന്ന ബൈക്കറുടെ സമീപത്തേയ്ക്കാണ് വീണത്. ഉടൻ തന്നെ ആ വെയ്സ്റ്റ് പായ്ക്കറ്റ് എടുത്ത് അവർ തിരിച്ച് കാറിലേയ്ക്ക് എറിഞ്ഞു. കാറിലുളളവർ പ്രതിഷേധിക്കുമ്പോഴും ഒരു കൂസൽ കൂടാതെ അവർ ബൈക്കടിച്ചു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത്തരക്കാർ‌ക്കുളള പണി ഇങ്ങനെ തന്നെ കൊടുക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന കമന്റുകൾ. വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.