വാർത്ത തുടങ്ങിയത് അറിഞ്ഞില്ല; ലൈവിൽ നടുവിരൽ ഉയർത്തി പാക് അവതാരകൻ; വിവാദം

pak-anchor-news
SHARE

ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട ചർച്ചക്കിടെ ലൈവിൽ പാക് വാർത്താ അവതാരകൻ നടുവിരൽ ഉയർത്തിക്കാണിച്ചത് വിവാദമാകുന്നു. മാധ്യമപ്രവർത്തകൻ സയിദ് റാസാ മെഹ്‍ദിയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പിലെ പാകിസ്താൻ അഫ്ഗാനിസ്താൻ പോരാട്ടത്തിന് മുന്നോടിയായാണ് പാക് ചാനലായ സമാ ടിവി ചർച്ച നടത്തിയത്. പാകിസ്താൻ താരങ്ങളെ പുകഴ്ത്തിയാണ് ചർച്ചയിലുടനീളം അവതാരകൻ സംസാരിച്ചത്. 

എന്നാൽ കാമറ റോൾ ചെയ്യും മുൻപ് നടുവിരൽ ഉയർത്തിക്കാണിക്കുന്ന അവതാരകൻ സ്ക്രീനിൽ തെളിഞ്ഞു. ബുള്ളറ്റിൻ തുടങ്ങിയില്ലെന്ന് കരുതിയാണ് അവതാരകന്റെ ചേഷ്ഠയെന്ന് വ്യക്തമാണ്. ലൈവ് ആണെന്നറിഞ്ഞതോടെ ഇരുവരും പെട്ടെന്ന് ചർച്ചയിലേക്ക് കടക്കുകയും ചെയ്തു. 

ആർഐപി ജേർണലിസം എന്നുപറഞ്ഞാണ് മെഹ്‌ദി വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഏത് സാഹചര്യത്തിലാണ് അവതാരകൻ ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമല്ല. എങ്കിലും നിരവധി പേരാണ് അവതാരകനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. 

ചിലർ തമാശരൂപേണ വിഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.