വധുവിനോട് മിണ്ടരുത്, 5000 രൂപയിൽ കുറഞ്ഞ സമ്മാനം വേണ്ട; വിചിത്രം ഈ ക്ഷണക്കത്ത്

wedding
SHARE

വൈവിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന പല വിവാഹ ക്ഷണക്കത്തുകളുമുണ്ട്. അത്തരത്തിൽ ശ്രദ്ധേയമായിരിക്കുകയാണ് യുകെയിലെ ഈ ക്ഷണക്കത്ത്. വിവാഹത്തിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട നിബന്ധനകൾ സഹിതമാണ് വധുവിന്റെ വീട്ടുകാർ ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. 

പക്ഷേ ഈ പട്ടിക കാണുമ്പോൾ ആർക്കും അത്ര രസിക്കില്ല. കാരണം ഇതിലെ നിബന്ധനകൾ അത്രയ്ക്കും വിചിത്രമാണ്. വിവാഹത്തിന് എത്തുമ്പോൾ വധുവിനോട് സംസാരിക്കരുത് എന്നും എത്ര തുകയാണ് സമ്മാനമായി തരേണ്ടത് എന്നതും അടക്കം നിബന്ധനയിലുണ്ട്.

നിബന്ധനകളുടെ നീണ്ട പട്ടിക ഇതാണ്

  • വിവാഹത്തിന് 15-30 മിനിട്ടുകൾക്ക് മുമ്പ് എത്തുക
  • വെള്ള,ക്രിം, ഐവറി നിറങ്ങൾ ധരിക്കരുത്
  • മുടി പോണിടെയിൽ ആയി കെട്ടുക
  • വലിയ മേക്കപ്പ് ഒന്നും അണിയരുത്
  • വിവാഹം റെക്കോർഡ് ചെയ്യാൻ പാടില്ല
  • നിർദേശിക്കുന്നത് വരെ ഫെയ്സ്ബുക്ക് ഉപയോഗിക്കരുത്
  • ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ഹാഷ്‍ടാഗ് ഉപയോഗിക്കുക
  • വധുവുമായി സംസാരിക്കാനേ പാടില്ല
  • അവസാനമായി, വരുന്നവർ 75 ഡോളറിൽ (അയ്യായിരത്തിൽപരം) കുറയാത്ത സമ്മാനവുമായി മാത്രമേ വരാൻ പാടുള്ളൂ.

ഈ ക്ഷണക്കത്ത് ലഭിച്ച ഒരു സ്ത്രീയാണ് ഇത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചത്. എന്തായാലും ഇത്തരത്തിലുള്ള വിചിത്രമായ നിബന്ധനകള്‍ കണ്ടിട്ടില്ലെന്നു പറഞ്ഞാണ് പലരും പോസ്റ്റ് പങ്കുവെക്കുന്നത്. തങ്ങള്‍ക്കിഷ്ടടമുള്ള വസ്ത്രം ധരിച്ച് മേക്കപ്പ് അണിഞ്ഞ് ചടങ്ങിന്റെ മുഴുവന്‍ദൃശ്യങ്ങളും പകര്‍ത്തുമെന്നും ചോദിക്കാന്‍ വരുന്നത് ആരാണെന്നു കാണണമെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.

card
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.