ഇന്ത്യാ പാക് നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും സജീവം; ഫലം ചെയ്യില്ലെന്ന ചൈന

imran-with-modi
SHARE

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യാ പാക് നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിനിടെയായിരിക്കും ഇന്ത്യാ പാക് വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുക. ഭീകരവാദം ഉള്‍പ്പെടെ ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നിര്‍ദേശത്തെ ഇന്ത്യ സ്വാഗതം ചെയ്തു. 

2015ല്‍ റഷ്യയിലെ ഉഫയില്‍ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തുടക്കമിട്ട സമാധാന ചര്‍ച്ചകള്‍ക്ക് ഉറി ഭീകരാക്രമണത്തോടെ തിരശീല വീണിരുന്നു. പാക് അതിര്‍ത്തിയില്‍ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണവും കശ്മീരില്‍ തുടര്‍ച്ചയായി നടന്ന ഭീകരാക്രമണങ്ങളും ഇന്ത്യാപാക് ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തി. പാക്കിസ്ഥാനിലെ ഭരണമാറ്റം ആശങ്കയോടെയാണ് നയതന്ത്രവിദഗ്ദര്‍ നോക്കികണ്ടതെങ്കിലും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലൂടെ സമാധാന ചര്‍ച്ചകള്‍ക്ക് വീണ്ടും വേദിയൊരുങ്ങി. കശ്മീര്‍ ഉയര്‍ത്തിക്കാട്ടി തുടക്കത്തിലേ പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന്‍ ഇത്തവണ ഭീകരവാദം അടക്കം ഏല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രതികരിച്ച കേന്ദ്രസര്‍ക്കാര്‍ പക്ഷെ അജന്‍ഡകള്‍ എന്താണെന്ന് വ്യക്തമാക്കിയില്ല

ഇന്ത്യയുമായുള്ള ചര്‍ച്ച ഫലം ചെയ്യില്ലെന്ന പരോക്ഷ വിമര്‍ശനവുമായി ചൈന രംഗത്തെത്തി. ചൈന, പാക് സഹകരണത്തോടെ നടപ്പാക്കുന്ന സാമ്പത്തിക ഇടനാഴി അടക്കമുള്ള വികസനപദ്ധതികള്‍ക്ക് തുരങ്കം വെയ്ക്കുന്നവര്‍ വിജയിക്കില്ലെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ് വിമര്‍ശിച്ചു. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്്വയോടായിരുന്നു ചൈനീസ് പ്രസിഡന്‍റിന്‍റെ പ്രതികരണം.

MORE IN WORLD
SHOW MORE