ഡോക്ർമാരെ തളളി ജൻമമേകിയത് മൂന്ന് പൊന്നോമനകൾക്ക്; ലോകത്തെ ഏറ്റവും ചെറിയ അമ്മ ഓർമ്മയായി

stacey-herald
SHARE

ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ അമ്മയായ സ്റ്റെസി ഹെറാള്‍ഡ് ഇനി ഓർമ്മകളിൽ. രണ്ടടി നാലിഞ്ച്  പൊക്കമുണ്ടായിരുന്ന സ്റ്റെസി നാല്‍പ്പത്തിനാലാമത്തെ വയസിലാണ് ലോകത്തോട് വിട പറഞ്ഞത്. ഒസ്റ്റിയോ ജെനിസിസ് ഇംപെർഫെക്ട എന്ന അപൂർവരോഗം ബാധിച്ച സ്റ്റെസിക്ക് വലിപ്പമില്ലാത്ത ശ്വാസകോശവും ബലമില്ലാത്ത എല്ലുകളുമായിരുന്നു ഉണ്ടായിരുന്നത്. വളര്‍ച്ച മുരടിച്ച സ്റ്റെസിയോട് ഗർഭിണിയാകരുതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

ഗർഭിണി ആകരുതെന്ന ഡോക്ടർമാരുടെ ഉപദേശം മറികടന്ന് മൂന്നു കുഞ്ഞുങ്ങൾക്കും ഇവർ ജൻമം നൽകി. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് വലുതാകുന്തോറും താങ്ങാനാകില്ലെന്നും ശ്വാസകേശാത്തെയും ഹൃദയത്തെയും ബാധിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഇതിനെയെല്ലാം മാറ്റിമറിച്ചാണ് കറ്റേരി (11) മഖ്യ (10) മലാച്ചി (8) എന്നീ മൂന്നു മക്കൾക്ക് അവർ ജൻമം നൽകിയത്.  

stacey-herald-family

കെന്റുക്കിലാണ് തന്റെ ഭർത്താവ് വില്ലിക്കും മൂന്ന് മക്കൾക്കുമൊപ്പം സ്റ്റെസി താമസിച്ചിരുന്നത്.മൂത്ത മകൾ കറ്റേരിയെ 2007ലും മഖ്യയെ 2008ലും ഇളയകുട്ടിയായ മലാച്ചിയെ 2010ലുമാണ് സ്റ്റെസി പ്രസവിച്ചത്. എന്നാൽ, ഈ മുന്ന് കുട്ടികളിൽ ആദ്യത്തെ രണ്ട് കുട്ടികൾക്കും സ്റ്റെസിയെ പോലെ വളർച്ചാമുരടിപ്പുണ്ട്. മൂന്നാമത്തെ കുട്ടിയായ മലാച്ചിക്ക് മൂത്ത കൂട്ടികളെ പോലെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഇത്തരം ജനിതക വൈകല്യമുളള കുട്ടികളിൽ ജനിക്കുമ്പോൾ തന്നെ എല്ലുകൾ ഒടിയാൻ സാധ്യതയുണ്ടെങ്കിൽ സാധാരണ കുട്ടികളെ പോലെ തന്നെ പൂർണവളർച്ചയുണ്ട് മലാച്ചിക്ക്.

തന്റെ ഭാര്യയുടെ മരണവിവരം ഹെറാള്‍ഡ് തന്നെ ഫെയ്സ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.ഒരു സൂപ്പർമാർക്കറ്റിൽ വച്ചു പരിചയപ്പെട്ട ഹെറാൾഡിനെ നാലു വർഷത്തിനു ശേഷം 2004ലാണ് സ്റ്റെസി വിവാഹം കഴിക്കുന്നത്.  2011ൽ കെന്‍റുക്കി മിസ്സ്‌ വീല്‍ചെയറായും സ്റ്റെസിയെ തിരഞ്ഞെടുത്തിരുന്നു.

MORE IN WORLD
SHOW MORE