3 വർഷമായി പഴങ്ങൾ മാത്രം ഭക്ഷിച്ച് ഈ ദമ്പതികൾ; വിചിത്രം ഈ ജിവിതം

fruitarian-couples
SHARE

മൂന്നു വര്‍ഷത്തിലധികമായി പഴങ്ങൾ മാത്രം ഭക്ഷിച്ച് ജീവിക്കുകയാണ് ഈ ദമ്പതികൾ. ഫ്രൂട്ടേറിയൻ ഡയറ്റ് പിന്തുടരുകയാണ് ടിനയും സൈമണും. ഇതുകാരണം മനസിനും ശരീരത്തിനും ഉണ്ടായ മാറ്റങ്ങൾ ചെറുതല്ല എന്നാണ് ടിന പറയുന്നത്. അഞ്ചു വര്‍ഷം മുമ്പാണ് ആദ്യമായി ടിന ഫ്രൂട്ടേറിയന്‍ ഡയറ്റ് നോക്കുന്നത്. അത് കഴിഞ്ഞ് രണ്ട് വര്‍ഷമായപ്പോള്‍ ഇന്‍റീരിയര്‍ ഡിസൈനറായ ടിന ബാലിയിലേക്ക് പോവാന്‍ തീരുമാനിക്കുകയും, ആധുനിക ലോകത്തിന്‍റെ ശല്യപ്പെടുത്തലുകളൊന്നുമില്ലാതെ ഡയറ്റ് തുടരാന്‍ തീരുമാനിക്കുകയും ചെയ്തു.  അവിടെ വച്ചാണ് പങ്കാളിയായ സൈമണ്‍ ബിയൂണിനെ കാണുന്നത്. 

ഇപ്പോൾ ഇവർ മധുരമുള്ള പഴങ്ങൾ മാത്രം കഴിച്ചാണ് ജീവിക്കുന്നത്. 2000 മുതല്‍ 4000 വരെ കലോറി കിട്ടുന്ന തരത്തിലാണ് ഇത് കഴിക്കുന്നത്. മാത്രമല്ല രണ്ട് വര്‍ഷമായി പല്ല് തേക്കാറില്ലെന്നും പഴങ്ങളിലെ ങൈപർ അവരുടെ പല്ല് വൃത്തിയാക്കുന്നുവെന്നും ഇവർ പറയുന്നു. ഫ്രൂട്ടേറിയൻ ‍ഡയറ്റ് ആയതോടുകൂടി തന്റെ തടി നന്നായി കുറഞ്ഞുവെന്നാണ് ടിന പറയുന്നത്. വിഷാദം പോലുള്ള രോഗങ്ങളും ഇവരെ അലട്ടാറില്ലത്രെ. 

എപ്പോഴും പൊസിറ്റീവായി തുടരാന്‍ തന്നെ ഈ ജിവിതരീതി സഹായിക്കുന്നുണ്ടെന്നും ടിന പറയുന്നു. ആദ്യമൊക്കെ പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ കൊതിയായിരുന്നു. പക്ഷെ, പതുക്കെ അത് മാറി. ഇനി ഒരിക്കലും ആ പഴയ ഭക്ഷണ രീതിയിലേക്ക് മാറില്ലെന്നുമാണ് ടിന പറയുന്നത്. 

MORE IN WORLD
SHOW MORE