പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ചു; ഇന്ത്യൻ ദമ്പതികൾ അമേരിക്കയിൽ അറസ്റ്റിൽ; പോരാടാൻ കുടുംബം

indian-couples-arrest-us
SHARE

ആറുമാസം പ്രായമുള്ള മകളെ ഉപദ്രവിച്ച കുറ്റത്തിന് അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾ അറസ്റ്റിൽ. കുഞ്ഞിന്റെ കൈപ്പത്തിയിൽ പരുക്കുമായി ആശുപത്രിയിലെത്തിയതിന് പിന്നാലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. 

തമിഴ്നാട് സ്വദേശികളായ പ്രകാശ് സേട്ടുവും മാല പനീർസെൽവവുമാണ് അറസ്റ്റിലായത്. ഇരട്ടക്കുട്ടികളാണ് ഇവർക്ക്. ഫ്ലോറിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പരുക്കേറ്റ പെൺകുഞ്ഞുമായി ഇവർ കഴിഞ്ഞയാഴ്ച എത്തിയിരുന്നു. 

ആശുപത്രിയിൽ നിന്ന് കുഞ്ഞിന് നിർദേശിച്ച ടെസ്റ്റുകൾ നടത്താൻ ദമ്പതികൾ കൂട്ടാക്കിയില്ല. ഡോക്ടർ വിലക്കിയിട്ടും കുഞ്ഞിനെ നിർബന്ധിച്ച് ആശുപത്രിയിൽ നിന്ന് കൊണ്ടുപോകാൻ നോക്കുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസ് വിഷയത്തിൽ ഇടപെട്ടു. 

അറസ്റ്റ് ചെയ്ത് ജയിലലടച്ച ദമ്പതികൾക്ക് രണ്ട് ലക്ഷം ഡോളറാണ് ആദ്യം ചുമത്തിയ പിഴ. എന്നാൽ പിന്നീട് 30,000 ഡോളറാക്കി കുറച്ചു. ദമ്പതികൾക്ക് ജാമ്യവും അനുവദിച്ചു. ആറുമാസം പ്രായമുള്ള രണ്ടുകുഞ്ഞുങ്ങളുമിപ്പോൾ ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസിന്റെ സംരക്ഷണത്തിലാണുള്ളത്.

ദമ്പതികൾക്കെതിരെ ഉയർന്ന ആരോപണം നിഷേധിച്ച് കുടുംബം രംഗത്തെത്തി. നവജാതശിശുക്കളെ മാതാപിതാക്കളിൽ നിന്ന് അകറ്റിനിർത്തുന്നത് തെറ്റാണെന്നും അവരെ കൈമാറണമെന്നും ആവശ്യപ്പെട്ട് മാലയുടെ അമ്മ രംഗത്തെത്തി. യുഎസ് സർക്കാരിനെതിരെ നിയമപരമായി പോരാടാൻ ഓൺലൈൻ സംഘടനക്കും കുടുംബവും സുഹൃത്തുക്കളും ചേർന്ന് രൂപം നൽകിയിട്ടുണ്ട്. 

മെഡിക്കൽ ടെസ്റ്റുകൾ നടത്താൻ പണമില്ലാത്തതിനാലാണ് കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകാൻ നോക്കിയതെന്ന് ദമ്പിതകളുടെ സുഹൃത്ത് വെളിപ്പെടുത്തി. 

MORE IN WORLD
SHOW MORE