തീരമണഞ്ഞ് ഫ്ലോറൻസ് ചുഴലിക്കാറ്റ്, പേമാരിക്കും പ്രളയത്തിനും സാധ്യത

hurricane-florence-t
SHARE

ഫ്ലോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയിലെ കാരലൈന മേഖലയിലൂടെ കരയണഞ്ഞു. മണിക്കൂറില്‍ 150  കിലോമീറ്ററിലേറെ വേഗതയില്‍ ആഞ്ഞുവീശുന്ന ചുഴലിക്കാറ്റ് നോര്‍ത്ത് കരലൈനയിലാണ് ആദ്യമെത്തിയത്. ദശലക്ഷക്കണക്കിന് ജനങ്ങളെ കാറ്റിന്റെ കെടുതികള്‍  നേരിട്ട്   ബാധിക്കുമെന്നാണ് വിലയിരുത്തല്‍ 

നോര്‍ത്ത് കരലൈനയിലെ വില്‍മിങ്ടണ്‍ പ്രവിശ്യയിലൂടെയാണ് ഫ്ലോറന്‍സ് ചുഴലി കരയണഞ്ഞത്. കൊടുങ്കാറ്റില്‍ നിന്ന് ചുഴലിക്കാറ്റായി ദുര്‍ബലപ്പെട്ടെങ്കിലും കനത്ത ആള്‍നാശമുണ്ടാക്കുള്ള ശേഷിയോടെയാണ്  ചുഴലിക്കാറ്റ് കരയിലേക്ക് വീശിത്തുടങ്ങുന്നത്. ആഴ്ചകള്‍ക്ക് മുമ്പേതുടങ്ങിയ മുന്നൊരുക്കങ്ങള്‍ കേന്ദ്രീകരിച്ചതും ജീവഹാനി ഒഴിവാക്കാനുള്ള കരുതല്‍നടപടികളിലാണ്.  എട്ടുമാസം കൊണ്ട് ലഭിക്കേണ്ട മഴയാണ് കാറ്റിന് മുന്നോടിയായി നോര്‍ത്ത് കരലൈനയില്‍ മൂന്നുദിവസംകൊണ്ട് പെയ്തിറങ്ങിയത്. കനത്തമഴയില്‍ ഉരിത്തിരിയുന്ന പ്രളയം കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.

കാറ്റുമൂലമുള്ള മരണസാധ്യതയേറയെും പ്രളയംമൂലമായിരിക്കുമെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കി.  ലക്ഷക്കണക്കിന് വീടുകളിലേക്കുള്ള വൈദ്യുതിവിതരണം നിര്‍ത്തിവച്ചിട്ടുണ്ട്. തീരമേഖലയില്‍ നിന്ന് പതിനഞ്ച് ലക്ഷത്തോളംപേരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ അവസാനമണിക്കൂറിലും തുടര്‍ന്നു. ഏതുസാഹചര്യവും നേരിടാന്‍ രാജ്യം സുസജ്ജമാണെന്ന് ഫെഡറല്‍ പ്രാദേശിക സര്‍ക്കാരുകള്‍ അറിയിച്ചു. 

MORE IN WORLD
SHOW MORE