പുരോഹിതരുൾപ്പെട്ട ലൈംഗികപീഡനക്കേസ്; ഫ്രാൻസിസ് മാർപാപ്പ സമ്മേളനം വിളിച്ചു

pope-francis
SHARE

പുരോഹിതരുള്‍പ്പെട്ട ലൈംഗികപീഡനക്കേസുകള്‍  ഉയര്‍ത്തിയ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ മുതിര്‍ന്ന ബിഷപ്പുമാരുടെ സമ്മേളനം  വിളിച്ചു.  വത്തിക്കാനില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 21 മുതല്‍ 24 വരെയാണ് സമ്മേളനം നടക്കുക. കര്‍ദിനാള്‍‌   സംഘത്തിന്റെ  ഉപദേശപ്രകാരമാണ് തീരുമാനം

ഒന്‍പത് കര്‍ദിനാള്‍മാര്‍ ഉള്‍പെട്ട സംഘം  കഴിഞ്ഞ മൂന്നുദിവസം വത്തിക്കാനില്‍ നടത്തിയ പ്രത്യേക യോഗത്തിനുശേഷമാണ് ബിഷപ്പുമാരുടെ സമ്മേളനം വിളിക്കണമെന്ന് മാര്‍പാപ്പയോട് ആവശ്യപ്പെട്ടത്.  അമേരിക്ക, ചിലെ, ഓസ്ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ വൈദികരുള്‍പെട്ട ൈലംഗികപീഡനക്കേസുകള്‍ സഭയക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് തീരുമാനം. വൈദികരുള്‍പെട്ട ലൈംഗികപീഡനക്കേസുകള്‍ സംബന്ധിച്ച ജര്‍മന്‍ മെത്രാന്‍ സമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. 

കഴിഞ്ഞ 70 വര്‍ഷത്തിനിടെ ജര്‍മനിയില്‍  പ്രായപൂര്‍ത്തിയാകാത്ത 3677 പേര്‍ വൈദികരുടെ പീഡനത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 1670 വൈദികരാണ് പ്രതിസ്ഥാനത്തുളളത്. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ 301 വൈദികര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

വാഷിങ്ടണ്‍ കര്‍ദിനാള്‍ തിയോഡോര്‍ മക്്്കാറികിനെതിരായ പരാതികളില്‍ നടപടി വൈകിപ്പിച്ചെന്ന് ആരോപിച്ച് ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ് മാര്‍പാപ്പയുടെ രാജി ആവശ്യപ്പെട്ടതും പ്രതിസന്ധി വര്‍ധിപ്പിച്ചു. ഇതോടെ അമേരിക്കന്‍ മെത്രാന്‍ സമിതി പ്രതിന്ധികളുമായി ഉടന്‍ പ്രത്യേക ചര്‍ച്ചയ്ക്കും വത്തിക്കാന്‍ ഒരുങ്ങുകയാണ്.

MORE IN WORLD
SHOW MORE