10 വർഷം; 55 ലൈംഗിക പീഡന കേസുകൾ; വിഡിയോഗ്രാഫർക്ക് 30 വർഷം തടവ്

thomas-walter-oliver
SHARE

55 ഓളം തെളിയിക്കപ്പെട്ട ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായ പോർട്ട്ലാന്റിലെ വിഡിയോഗ്രാഫർക്ക് 30 വർഷം തടവ്.37കാരനായ തോമസ് വാള്‍ട്ടര്‍ ഒളിവറാണ് അറസ്റ്റിലായത് കോടതിരേഖകൾ പ്രകാരം 55 കേസുകളാണ് ഇയാൾക്കെതിരെ തെളിഞ്ഞിരിക്കുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തതടക്കമുളള കേസുകളും ഇതിൽ ഉൾപ്പെടുന്നു. 

തോമസ് വാൾട്ടർ ഒളിവർക്കെതിരെ വ്യത്യസ്ത മേഖലകളിലുളള സ്ത്രീകൾ കൂട്ടപരാതിയുമായി എത്തിയതോടെയാണ് ഇയാൾക്കെതിരെ ഡിറ്റക്ടീവ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനിടെയിൽ 55 പേരെ വാൾട്ടർ പീഡിപ്പിച്ചതായി തെളിയുകയായിരുന്നു. വാൾട്ടറുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ സ്ത്രീകളാണ് ആദ്യം പരാതിയുമായി എത്തിയത്. പോട്ട്‍ലാന്‍റില്‍ പ്രമുഖ വിഡിയോഗ്രാഫറും ടിവി ഡ്രാമാ ആര്‍ട്ടിസ്റ്റുമാണ് ഒളിവര്‍.

പഴുതുകൾ അടച്ചായിരുന്നു അന്വേഷണം. ലൈംഗികാതിക്രമ നിയമപ്രകാരം ഫസ്റ്റ് ഡിഗ്രി ചാര്‍ജുകള്‍ ചുമത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മൂന്ന് ഡിഗ്രികളായി തരംതിരിച്ച കുറ്റകൃത്യങ്ങളില്‍ ഏറ്റവും കടുത്ത ശിക്ഷയാണ് ഫസ്റ്റ് ഡിഗ്രി ചാര്‍ജുകളില്‍ ഉള്‍പ്പെടുന്നത്. ഡേറ്റിങ്ങ് സൈറ്റുകളിൽ നിന്നും സംഗീത പരിപാടികൾക്കിടയിൽ നിന്നുമായിരുന്നു ഒളിവർ തന്റെ ഇരകളെ കണ്ടെത്തിയിരുന്നത്. അടുത്തു പരിചയമുളള സ്ത്രീകളെയും ബന്ധുക്കളെയും ഒളിവർ തന്റെ ഇംഗിതത്തിനു വിധേയമാക്കി. വിവാഹമോചിതകളും സ്കൂൾ കുട്ടികളും മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽപ്പെട്ട പെൺകുട്ടികളുമെല്ലാം ഒളിവറിന്റെ ഇരകളായി. 

ഒളിവര്‍ ജോലി ചെയ്തതും താമസിച്ചതുമാടക്കം ബന്ധപ്പെട്ട ഇടങ്ങളിലും അന്വേഷണം നടത്തിയപ്പോള്‍ എല്ലായിടത്തു നിന്നും പരാതികള്‍ ലഭിച്ചതായാണ് ഡിക്ടക്ടീവ് ഏജന്‍സി കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കാറിലും വീട്ടിലും ഹോട്ടലുകളിലുമായി പലതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഇത്തരത്തില്‍ പരാതിപ്പെടാത്ത നിരവധി പേര്‍ ഉണ്ടെന്നും അന്വേഷണം തുടരുമെന്നുമാണ് ഡിക്ടക്ടീവ് ഏജന്‍സി അറിയിച്ചിരിക്കുന്നത്. 2017 മെയിലാണ് ഇയാൾ അറസ്റ്റിലായത്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.