കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് യാത്രാവിമാനം; മനസ്സാന്നിധ്യം കൈവിടാതെ പൈലറ്റ്; വിഡിയോ

PLANE-WIND
SHARE

കൊടുങ്കാറ്റിൽ ആടിലുലഞ്ഞ യാത്രാവിമാനത്തെ പൂർവസ്ഥിതിയിലാക്കുന്ന വിഡിയോ വൈറലാകുന്നു. എഎൻഎ ഡ്രീംലൈനർ എന്ന വിമാനത്തിന്റെ സാഹസിക ലാൻഡിക് ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ജപ്പാനിലെ ടോക്കിയോയിലെ നരിറ്റ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുമ്പോഴാണ് സംഭവം. ഹോളിവുഡ് ആക്ഷൻ സിനിമയിലെ ആക്ഷൻ രംഗങ്ങളെ വെല്ലുന്ന തരത്തിലാണ് പൈലറ്റ് ആടിയുലഞ്ഞ വിമാനത്തെ പൂർവ്വസ്ഥിതിയിലാക്കുന്നത്. 

ശക്തമായ കൊടുങ്കാറ്റിനിടെ ലാൻഡിങ്ങിന് ശ്രമിക്കുമ്പോളാണ് വിമാനം ആടിയുലഞ്ഞത്. ഇതോടെ ഒരുനിമിഷം മൂക്കുകുത്തി താഴോട്ട് പതിക്കാനൊരുങ്ങിയ വിമാനം ഉടൻ പൂർവസ്ഥിതിയിലാകുന്നത് വിഡിയോയിൽ കാണാം.

രണ്ടാമത്തെ ശ്രമത്തിലാണ് വിമാനം സുരക്ഷിതമായി പൈലറ്റ് നിലത്തിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. 

ക്രോസ് വിൻഡ് പ്രതിഭാസമാണ് വിമാനം ആടിയുലയാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

MORE IN WORLD
SHOW MORE