മോദി ഒറ്റയ്ക്കോ..?; പങ്കാളിയെ ഞാൻ കണ്ടെത്താം; ട്രംപ് പറഞ്ഞു: റിപ്പോര്‍ട്ട്

modi-trump-
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാൻ തനിക്ക് സാധിക്കുമെന്ന് അമേരിക്കൻ പ്രസി‍ഡന്‍റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് പറഞ്ഞന്ന് റിപ്പോർട്ടുകൾ.2017 ജൂണിൽ മോദി അമേരിക്ക സന്ദർശനത്തിനായി എത്തുന്നതിന് മുന്നേടിയായിട്ടായിരുന്നു ട്രംപിന്‍റെ തമാശ. സുരക്ഷാ ഉദ്യോഗസ്ഥരോട് മോദി ഭാര്യക്കൊപ്പമാണോ വരുന്നത് എന്ന് ട്രംപ് ചോദിച്ചു. അപ്പോൾ മോദിക്കൊപ്പം ഭാര്യ ഇല്ലെന്നും ചെറുപ്പത്തിൽ വിവാഹിതനായ മോദി വർഷങ്ങൾക്ക് മുമ്പ് തന്നെ ഭാര്യയുമായി പിരിഞ്ഞെന്നും അറിയിച്ചു. എന്നാൽ ഞാൻ അദ്ദേഹത്തിന് യോജിച്ച പങ്കാളിയെ കണ്ടെത്തി നൽകാമെന്ന് ട്രംപ് തമാശരൂപേണ മറുപടി നൽകി. അമേരിക്കൻ ജേർണലായ പൊളിറ്റിക്കോയാണ് ഇക്കാര്യം ഇപ്പോൾ റിപ്പോർ‌ട്ട് ചെയ്തിരിക്കുന്നത്. 

വിദേശരാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും അതിനു മുമ്പും ട്രംപിന് സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെ കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊളിറ്റിക്കോ ഇക്കാര്യം വ്യക്തമാക്കുന്നത്.  മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രംപ് ദക്ഷിണേഷ്യയുടെ ഭൂപടം വിശദമായി പഠിച്ചിരുന്നു. ഭൂട്ടാന്റെയും നേപ്പാളിന്റെയും പേരുകൾ ട്രംപ് തെറ്റായാണ് ഉച്ചരിച്ചത്. ഭൂട്ടാൻ എന്നതിന് ബട്ടൺ എന്നാണത്രെ ട്രംപ് ഉച്ചരിച്ചത്. ഭൂട്ടാനെയും നേപ്പാളിനെയും കുറിച്ച് ട്രംപിന് ധാരണയുണ്ടായിരുന്നില്ല. ഇരു രാജ്യങ്ങളും ഇന്ത്യയുടെ ഭാഗങ്ങളാണെന്നായിരുന്നു ട്രംപ് വിചാരിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റു നേതാക്കളുമായുള്ള ഫോൺ സംഭാഷണങ്ങൾക്കിടെയിലെ പിഴവുകൾ, ഉച്ചാരണപ്പിശകുകൾ തുടങ്ങിയവയും റിപ്പോർട്ടിൽ ഉണ്ട്. 

എന്തായാലും ഉടൻതന്നെ ട്രംപ് ഇന്ത്യ സന്ദർശിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ എവിടെ, എപ്പോൾ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

MORE IN WORLD
SHOW MORE