മുലയൂട്ടുന്ന സ്ത്രീയോട് മാറിടം മറയ്ക്കാൻ ആവശ്യപ്പെട്ടു; മുഖം മറച്ച് യുവതിയുടെ പ്രതിഷേധം: കയ്യടി

melanie-dudley
SHARE

പൊതുസ്ഥലത്ത് മുലയൂട്ടുന്നത് ഇപ്പോഴും ഒരു അശ്ലീലമായി കരുതുന്നവരുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിൽ പോലും അശ്ലീലം തിരയുന്നവരാണ് ഒരു കൂട്ടം. മെക്സിക്കോ സന്ദർശിക്കാനെത്തിയ ടെക്സസ് സ്വദേശിയായ ഡൂഡ്ലി എന്ന യുവതിയാണ് മുലയൂട്ടുന്ന സമയത്തും നീണ്ട അശ്ലീല കണ്ണുകളെ ലോകത്തിനു മുന്നിൽ തുറന്നു കാട്ടുകയും കയ്യടി നേടുകയും ചെയ്തത്. 

കാബോ സാന്‍ ലൂക്കാസില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു യുവതി. മൂന്ന് കുട്ടികളുടെ അമ്മയാണ് ഇവർ. നാലു മാസം മാത്രം പ്രായമുളള ഇളയ കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ റസ്റ്ററന്റില്‍ തന്നെയിരുന്ന് ഇവർ കുഞ്ഞിന് മുലയൂട്ടി.  ഉടന്‍ തന്നെ സമീപത്ത് ഉണ്ടായിരുന്ന ഒരാള്‍ യുവതിയോട് മാറ് മറക്കണമെന്ന് ആവശ്യപ്പെട്ടു.ഡൂഡ്ലി ഉടൻ തന്നെ തന്റെ ഭർത്താവിനോട് ടൗവൽ ആവശ്യപ്പെട്ടു, മാറിടത്തിനു പകരം തന്റെ മുഖം മറയ്ക്കുകയും ചെയ്തു. യുവതിയുടെ പ്രതിഷേധം കണ്ട് നിന്നവർ  അറിയാതെ കയ്യടിച്ചു. മനോഹരദൃശ്യം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പറപറന്നു. നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ഡൂഡ്ലിക്ക് വേണ്ടി കയ്യടിച്ചു.

മൂടേണ്ടത് ഞങ്ങളുടെ മാറിടങ്ങളോ മുഖങ്ങളോ അല്ല അശ്ലീലത തിരയുന്ന കണ്ണുകളും നിങ്ങളുടെ മോശം ചിന്താഗതിയുമാണെന്നും സമൂഹമാധ്യങ്ങൾ എഴുതി. ഡൂഡ്ലി ഒരു പ്രതിബിംബമായി കഴിഞ്ഞു. മടിയില്ലാതെ പൊതുസ്ഥലങ്ങളിൽ കുഞ്ഞിന് മുലയൂട്ടാൻ കഴിയണമെന്നും മുലപാൽ ഓരോ കുഞ്ഞിന്റെയും അവകാശമാണെന്നും ഡൂഡ്ലിയെ മുൻനിർത്തി സമൂഹമാധ്യമങ്ങളിൽ ക്യാംപയിൻ തുടങ്ങി കഴിഞ്ഞു. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.