ഗിന്നസ് റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങി ഇന്തൊനീഷ്യന്‍ ജനത

indonatia-t
SHARE

ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഗിന്നസ് റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങി ഇന്തൊനീഷ്യന്‍ ജനത. രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരമായ പോചോ പോചോ  നൃത്തരൂപത്തിന്റെ  ഭംഗി ലോകത്തിനു മുന്നിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണിവര്‍. 

8 കിലോമീറ്റര്‍ ചുറ്റളവില്‍ 65000 പേര്‍ അണിനിരങ്ങുന്ന വമ്പന്‍ സംഘമാണ് ഇന്തൊനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പോചോ പോചോ നൃത്തം അവതരിപ്പിച്ചത്. ലക്ഷ്യം ഗിന്നസ് ബുക്കില്‍ ഒരിടം നേടുക. 

ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ജൊക്കോ വില്‍ഡോഡോയും തന്റെ നൃത്ത ചുവടുകള്‍ പരീക്ഷിക്കാന്‍ തെരുവിലേക്കിറങ്ങി, വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ രാജ്യത്ത് സംഘടിക്കുന്ന ഏഷ്യന്‍ ഗെയിംസിന് വേണ്ടി വളരെ അധികം ആകാംഷയോടെയാണ് യുവ തലമുറ കാത്തിരിക്കുന്നത്.

ഇൗ മാസം 18ാം തിയ്യതി മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുന്ന ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്ന് പതിനൊന്നായിരത്തിലേറെ കായികതാരങ്ങള്‍ പങ്കെടുക്കും.

MORE IN WORLD
SHOW MORE