സിംബാബ്‌വെ തിരഞ്ഞെടുപ്പ് ഫലം തള്ളി പ്രതിപക്ഷം

zimbabve
SHARE

രക്തരൂക്ഷിതമായ അന്തരീക്ഷത്തില്‍ നടന്ന സിംബാബ്‌വെ തിരഞ്ഞെടുപ്പിന്റെ ഫലം തള്ളി പ്രതിപക്ഷം. തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയാണ് പ്രസിഡന്റ് എമേഴ്ന്‍ നന്‍ഗാഗ്‌വ വിജയിച്ചെതെന്നും കുറഞ്ഞ ഭൂരിപക്ഷം ഇതിന്റെ വ്യക്തമായ സൂചനയാണെന്നും പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെട്ടുത്തി. അതിനിടെ തെരുവില്‍ അക്രമം അഴിച്ചുവിട്ട പ്രതിപക്ഷ അനുകൂലികള്‍ക്കെതിരെ സൈന്യം വെടിവയ്പ്പ് നടത്തി.അട്ടിമറിയാണ് ഇവിടെ നടന്നത് . ഇത് ജനാധിപത്യരീതിയിള്ള തിരഞ്ഞെടുപ്പല്ല. സിബാബ്‌വെ ജനത ഈ തിരഞ്ഞെടുപ്പ് ഫലം തള്ളും . മുകാബെ കാലത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിനെ പ്രതിപക്ഷം ഒന്നടങ്കം തള്ളി പറയുന്നു. ഇന്നലെ രാത്രിയോടെയാണ്‌ എമേഴ്സന്‍ നന്‍ഗാ‌ഗ്വ വിജയിച്ചതായി പ്രഖ്യാപിച്ചത്. അതു നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിസല്‍. പിന്നാലെ തിരഞ്ഞടുപ്പ് ഫലം തള്ളിയ പ്രതിപക്ഷ അനുകൂലികള്‍ തെരുവില്‍ അക്രമം അഴിച്ചുവിട്ടു. ‌പലയിടത്തും അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ പട്ടാളം വെടിയുതിര്‍ത്തുഅതിനിടെ പ്രതിപക്ഷ നേതാവിന് മാധ്യമങ്ങളോട് സംസാരിക്കാന്‍ പ്രതിപക്ഷത്തിന് പൊലീസ് അനുമതി നിഷേധിച്ചതും വിവാദമായി. തിരഞ്ഞെടുപ്പ് വീണ്ടും നടത്തണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

MORE IN WORLD
SHOW MORE