ഓർഡർ ചെയ്തത് കാപ്പി; ഗർഭിണിക്ക് മക്ഡൊണാൾഡ്സ് നൽകിയത് ശുചീകരണദ്രാവകം

mcdonalds-new
SHARE

കാപ്പി ഓർഡർ ചെയ്ത ഗർഭിണിക്ക് മക്ഡൊണാൾഡ്സ് നൽകിയത് ശുചീകരണ ദ്രാവകം. കാനഡയിലെ ആൽബെർട്ട സ്വദേശിയായ സാറാ ഡൊഗ്ലാസ് എന്ന യുവതിക്കാണ് ദുരനുഭവം. 

മകനൊപ്പം ബേസ്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സാറാ. പോകുംവഴി മക്ഡൊണാൾഡ്സിൽ കയറി കാപ്പി ഓർഡർ ചെയ്തു. ആദ്യ സിപ്പിൽ‌ തന്നെ രുചിവ്യത്യാസം അനുഭവപ്പെട്ട സാറാ വാഷ്റൂമിലേക്ക് ഓടി. 

പിന്നീട് പരാതി പറയാനെത്തിയപ്പോഴാണ് കോഫി മെഷീന് സമീപ‌മിരിക്കുന്ന ശുചീകരണ ദ്രാവകങ്ങളും മറ്റും കണ്ടത്. ആൽബെർട്ട ഹെല്‍ത്ത് സർവീസസിലെത്തി യുവതി പ്രാഥമികചികിത്സ തേടി. 

പരാതിയെത്തുടർന്ന് മക്ഡൊണാൾഡ്സ് യുവതിയോട് ഔദ്യോഗിക ഖേദപ്രകടനം നടത്തി. നിർഭാഗ്യകരം എന്നാണ് കമ്പനി സംഭവത്തെ വിശേഷിപ്പിച്ചത്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.