ലോറി അഗാധ ഗർത്തത്തില്‍ പതിച്ചു; ഡ്രൈവര്‍ വലയില്‍ കുരുങ്ങി രക്ഷപ്പെട്ടു..! വിഡിയോ

huge-net
SHARE

റോഡരികിലെ അഗാധ ഗർത്തിലേക്ക് മറിഞ്ഞ ലോറിയിൽ നിന്നും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലെ യുനാൻ പ്രവശ്യയിലെ എക്സ്പ്രസ് വേയിലാണ് സംഭവം. നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്ത എക്സ്പ്രസ് വേ മരണറോഡ് എന്നാണ് അറിയപ്പെടുന്നത്. കൊക്കയുടെ മുകളിലായി സ്ഥാപിച്ചിരുന്ന വലയില്‍കുടുങ്ങിയാണ് ഡ്രൈവര്‍രക്ഷപ്പെട്ടത്.  അപകടത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു.

അഗാധ ഗർത്തത്തിനു മുകളിലായാണ് റോഡരികിലുളള ട്രക്ക് റാംപ് അവസാനിക്കുന്നത്. ഈ ട്രക്ക് റാംപിനു മുകളിലേയ്ക്ക് അബദ്ധത്തിൽ വാഹനങ്ങൾ ഇരച്ചു കയറുന്നത് പതിവായതോടെയാണ് അധികൃതർ ട്രക്ക് റാംപിനു മുകളിൽ വല സ്ഥാപിക്കാൻ തീരുമാനിക്കുന്നത്. 2015 ൽ ഇവിടെ കൂറ്റൻ വല സ്ഥാപിക്കുകയും ചെയ്തു. അഞ്ചോളം പേരേ ഇതിനകം തന്നെ ഈ വല മരണത്തിൽ നിന്ന് കൈപിടിച്ചു കയറ്റിയിട്ടുണ്ട്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.