''മേഗൻ അഹങ്കാരി; രാജകുടുംബം അവളെ മാറ്റിയെടുത്തു''; തുറന്നടിച്ച് പിതാവ്

meghan-father
SHARE

ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിളിനും രാജകുടുംബത്തിനുമെതിരെ ആഞ്ഞടിച്ച് മേഗന്റെ പിതാവ് തോമസ് മാർക്കിൾ. മേഗനെ ഈ നിലയിലെത്തിച്ചത് താനാണെന്നും രാജകുടുംബത്തിലെത്തിയതോടെ മകൾ ആകെ മാറിപ്പോയെന്നും തോമസ് മാർക്കിള്‍ അഭിമുഖങ്ങളിൽ തുറന്നടിച്ചു. 

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നിരവധി അന്താരാഷ്ട്രമാധ്യമങ്ങൾക്കാണ് തോമസ് അഭിമുഖം നൽകിയത്. ഇതാദ്യമായല്ല തോമസ് രാജകുടുംബത്തിനെതിരെ പരസ്യമായി രംഗത്തുവരുന്നത്. 

''മേഗന്റെ അഹങ്കാരമാണ് എന്നെ അസ്വസ്ഥനാക്കുന്നത്. ഞാനില്ലായിരുന്നെങ്കിൽ അവള്‍ ഒന്നുമാകില്ലായിരുന്നു. മേഗനെ ഇന്ന് കാണുന്ന നിലയിലെത്തിച്ചത് ഞാനാണ്'', തോമസ് പറഞ്ഞു. 

ഡയാന രാജകുമാരിയുണ്ടായിരുന്നെങ്കിൽ എന്നോട് ഇങ്ങനെ പെരുമാറാൻ മേഗനെ അനുവദിക്കില്ലായിരുന്നു എന്നും തോമസ് പറഞ്ഞു. ''രാജകുടുംബവും മേഗനും എന്നോട് പെരുമാറുന്ന രീതിയെ ഡയാന രാജകുമാരിയുണ്ടായിരുന്നെങ്കിൽ എതിർക്കുമായിരുന്നു.''

''നാളെ ഹാരിക്കും മേഗനും ഒരു കുഞ്ഞുണ്ടാകും. ആ കുഞ്ഞിനെപ്പോലും കാണാൻ എനിക്ക് സാധിക്കുമെന്ന് കരുതുന്നില്ല. രാജകുടുംബത്തെ വിമർശിച്ചതിന് പേരക്കുട്ടിയെ കാണാൻ അനുവദിക്കില്ലെന്ന് കേൾക്കുന്നത് എത്ര പരിതാപകരമായ അവസ്ഥയാണ്?'', തോമസ് ചോദിക്കുന്നു.

അതേസമയം തോമസ് മാർക്കിളിനെതിരെ അമേരിക്കൻ മോഡൽ ക്രിസി ടെയ്ഗൻ രംഗത്തുവന്നു. ''എന്താണിയാളുടെ പ്രശ്നം? ദയവുചെയ്ത് നിങ്ങളുടെ മകളെ സന്തോഷമായി ജീവിക്കാൻ അനുവദിക്കൂ'', ക്രിസ് ട്വീറ്റ് ചെയ്തു. 

ക്രിസിനെ ശക്തമായി വിമർശിച്ചും തോമസിനെ പിന്തുണച്ചും മേഗന്റെ സഹോദരി സാമന്ത രംഗത്തെത്തി. നിരാശ മൂലം അച്ഛൻ മരിച്ചാൽ അതിന്റെ ഉത്തരവാദിത്തം മേഗനായിരിക്കുമെന്ന് സാമന്ത തുറന്നടിച്ചു. 

വിവാദങ്ങളോട് ഹാരി രാദകുമാരനോ മേഗനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

MORE IN WORLD
SHOW MORE