ഭാര്യയുടെ കാമുകൻ 60 കോടി നഷ്ടപരിഹാരം നൽകണം; അപൂർവ വിധി: സംഭവിച്ചത്

love-verdict45
Representational Image
SHARE

ബിസിനസും കുടുംബവും ഒരുപോലെ തകർത്ത ഭാര്യയുടെ കാമുകനെതിരെ കോടതിയിൽ പരാതി നൽകി മുൻഭർത്താവ്. എല്ലാവാദങ്ങളും കേട്ട കോടതി അവസാനം കാമുകന് ശിക്ഷവിധിച്ചു. ഒന്നും രണ്ടുമല്ല, 60 കോടി രൂപ. തന്‍റെ ഭാര്യയുമായി അവിഹിതം പുലര്‍ത്തിയ കാമുകനാണെന്നും നഷ്ടപരിഹാരം വേണമെന്നുമുള്ള ഭര്‍ത്താവിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അമേരിക്കയിലാണ് സംഭവം.

ഭര്‍ത്താവായ കാത്ത് കിങ് ആണ് കോടതിയില്‍ പരാതി നല്‍കിയത്. ടെക്സാസില്‍ താമസിക്കുന്ന കത്ത് കിങ്ങും ഡാനിയല്‍ കിങ്ങും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നു. കാത്ത് കിങ്ങിന്‍റെ മാര്‍ക്കറ്റിങ് കമ്പനിയിലായിരുന്നു ഡാനിയൽ കിങ്ങ് ജോലിചെയ്തിരുന്നത്. കമ്പനിയില്‍ ഇവർക്ക് ഷെയറുമുണ്ടായിരുന്നു. 33 കാരിയായ തന്നേക്കാള്‍ 15 വയസ് കൂടുതലുള്ള സഹപ്രവര്‍ത്തകനായ ഫ്രാങ്കോയുമായി ഡാനിയല്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു. ഇത് മനസിലാക്കിയ കാത്ത് ഡാനിയലുമായി അകന്നു. ആറ് വര്‍ഷം നീണ്ട വിവാഹ ബന്ധത്തില്‍ കാത്ത് കിങ്ങിനും ഡാനിയല്‍ കിങ്ങിനും ആറ് വയസുള്ള കുട്ടിയുണ്ട്. 

ഭാര്യയുടെ അവിഹിതം കണ്ടെത്തിയ ശേഷം കാത്ത് കിങ്ങിന്‍റെ ബിസിനസ് തകരുകയും കമ്പനി പൂട്ടുന്നതിന്‍റെ വക്കുവരെ എത്തുകയും ചെയ്തു. തുടര്‍ന്നാണ് കാത്ത് കിങ് ഫ്രാങ്കോയ്ക്കും ഡാനിയലിനുമെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇരുവരും വേര്‍പിരിയുമ്പോള്‍ ഷെയര്‍ കൈമാറ്റം കൊണ്ട് കമ്പനിക്ക് നഷ്ടമുണ്ടായെന്നും കോടതി കണ്ടെത്തി. അതോടൊപ്പം നഷ്ടപരിഹാരമായി കോടതി ചുമത്തിയത് അറുപത് കോടിയോളം രൂപയും. കാമുകനായ ഫ്രാങ്കോയ്ക്കാണ് കോടതി പിഴ വിധിച്ചത്. 

MORE IN WORLD
SHOW MORE