ആ ജേഴ്സി ധരിച്ച് തായ്കുട്ടികൾ പുറത്തേക്ക്, കൈനീട്ടി വീടകങ്ങൾ

thai
SHARE

മരുന്നുമണമുള്ള ‌ആശുപത്രി വിട്ട് തായ് കുട്ടികൾ വീടകങ്ങളിലേക്ക്. ആഗ്രഹിച്ചതുപോലെ ഇനിയവർക്ക് അമ്മയുടെ സാൻവിച്ചും ഇഷ്ടപ്പെട്ട ചോക്ലേറ്റും കഴിക്കാം. കാട്ടുപന്നികളെന്ന തങ്ങളുടെ ഫുട്ബോൾ ടീമിൻറെ ജേഴ്സിയണിഞ്ഞാണ് കുട്ടികൾ ആശുപത്രി വിട്ടത്. 12 കുട്ടികളും കോച്ചും ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ആയെന്നും ഉടൻ മാധ്യമങ്ങളെ കാണുമെന്നും തായ് സർക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. 

ഇതാ കാട്ടുപന്നികളെത്തിയെന്നു പറ‍ഞ്ഞ് പലരും ട്വീറ്റ് ചെയ്തു. കാട്ടുപന്നികളെ വീട്ടിലേക്കയക്കുന്നു എന്ന് ചാനലുകളിൽ ഫ്ലാഷ്. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ ദിവസം ഇന്നാണെന്നാണ് രക്ഷപെട്ട കുട്ടികളിലൊരാളുടെ മുത്തശ്ശി പ്രതികരിച്ചത്. 

ഇന്നൊരു ദിവസം മാധ്യമങ്ങൾക്ക് കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കാം, അതിനു ശേഷം യാതൊരു ഇടപെടലുകളുമുണ്ടാകരുതെന്നും സർക്കാർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 45 മിനിറ്റാണ് പത്രസമ്മേളനത്തിന് അനുവദിച്ചിരിക്കുന്ന സമയം. 

എല്ലാ കുട്ടികളും മാധ്യമങ്ങളോട് സംസാരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ചോദ്യങ്ങൾ മാനസികാരോഗ്യ വിഗദ്ധരെ കാണിച്ച് അനുവാദവും വാങ്ങിയിട്ടുണ്ട്. കുട്ടികളുടെ മാനസികനിലയെ ബാധിക്കുന്ന ചോദ്യങ്ങൾ പാടില്ലെന്നാണ് നിർദേശം. 

MORE IN WORLD
SHOW MORE