തായ്‌ ഗുഹയില്‍ നിന്ന് രക്ഷിക്കപ്പെട്ട കുട്ടികളും പരിശീലകനും വ്യാഴാഴ്ച ആശുപത്രി വിടും

thai-children-t
SHARE

തായ്്്ലന്‍ഡ് ഗുഹയില്‍ നിന്ന്  രക്ഷിക്കപ്പെട്ട കുട്ടികളും പരിശീലകനും വ്യാഴാഴ്ച ആശുപത്രി വിടും.  കുട്ടികള്‍ക്ക് കൂടുതല്‍ മാനസികമായ പിന്തുണ തുടര്‍ന്നും  നല്‍കേണ്ടതുണ്ടെന്നും കുട്ടികളെ നേരിട്ട് കാണുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പെടുത്തുമെന്നും തായ് ആരോഗ്യമന്ത്രാലയ അധികൃതര്‍ അറിയിച്ചു. ഉന്മേഷവാന്‍മാരായ കുട്ടികള്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞു.

12 കുട്ടികളും ഇരുപത്തഞ്ചുകാരനായ പരിശീലകനും ആരോഗ്യനില വീണ്ടെടുത്തു. എല്ലാവരും ഉന്മേഷവാന്‍മാരാണ്.  ചികില്‍സ പൂര്‍ത്തിയാക്കി എല്ലാവരെയും ഒരുമിച്ച് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  കുട്ടികളുടെ പുതിയ ദൃശ്യങ്ങളും ആരോഗ്യമന്ത്രാലയം പ്രദര്‍ശിപ്പിച്ചു.  രക്ഷാദൗത്യസംഘാംഗങ്ങളുടെ പേരെടുത്ത് പറഞ്ഞ് കുട്ടികള്‍  നന്ദി പറഞ്ഞു

കുട്ടികള്‍ വീട്ടിലെത്തിയാല്‍ മാതാപിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം സമയം ചെലവഴിക്കാനാണ് അധികൃതരുടെ ഉപദേശം.  കുട്ടികളെ കാണാനോ സംസാരിക്കാനോ മാധ്യമങ്ങളെ അനുവദിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാധ്യമങ്ങളു‍ടെ ഇടപെടല്‍ കുട്ടികളില്‍ സമ്മര്‍ദമുണ്ടാക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തന്റെ നിലപാട്.  ഏറെ ദിവസങ്ങള്‍ ഇരുട്ടില്‍ ചെലവഴിച്ചതുമുലം കുട്ടികളുടെ മാനസിക നിലയില്‍ തുടര്‍ന്നും വ്യതിയാനങ്ങള്‍ ഉണ്ടാക്കാമെന്നാണ് മാനസികാരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. 

MORE IN WORLD
SHOW MORE