ഇവരാണ് ആ തായ് ഹീറോസ്, കൈയടിച്ച് ലോകം

thai-heroes
SHARE

അവർ 13 പേരായിരുന്നു, തായ്‌ലന്‍ഡുകാർ, 12 ഉം 16 ഉം വയസ്സുള്ള ആൺകുട്ടികൾ, 25 വയസു മാത്രം പ്രായമുള്ള കോച്ച്. അവരെ രക്ഷിക്കാനെത്തിയതാകട്ടെ ലോകം മുഴുവനും. ആ അതിസാഹസികതക്ക് ലോകം കയ്യടിക്കുമ്പോൾ അതു കാണാൻ സമന്‍ കുനാൻ ഇല്ല, 17 ദിവസം ശ്വാസമടക്കിപ്പിടിച്ച് ഒടുവിൽ ലോകമാ വാർത്ത കേട്ടപ്പോൾ അതിനിടെ വേദനയായി അയാൾ. അവസാനത്തെയാളെയും രക്ഷിച്ചതിനു ശേഷം പുറത്തെത്തിയ രക്ഷാപ്രവർത്തകരെ ഹുയാ.. എന്ന ആർപ്പുവിളിയോടെയാണ് ഗുഹാമുഖത്തുള്ളവർ വരവേറ്റത്. 

ആ രക്ഷാപ്രവർത്തകസംഘത്തിലെ ഹീറോസ് ഇവരാണ്:

തായ് നേവി സീൽ

ഈ ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവുമധികം ആളുകൾ പിന്തുടർന്ന ഫേസ്ബുക്ക് പേജും ട്വിറ്റർ ഹാൻഡിലും തായ് നേവി സീലിൻറേതാണ്. ഗുഹക്കുള്ളിൽ നിന്നും ഗുഹാമുഖത്തുനിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ അവർ പങ്കുവെച്ചുകൊണ്ടിരുന്നു. തായ് നാവികസേനയുടെ പ്രത്യേക നീന്തൽ വിദഗ്ധവിഭാഗമാണു നേവി സീലുകൾ. ഇവരാണു ഗുഹയിലെ രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്.

ജോൺ വൊളാന്തൻ, റിച്ചാർഡ് സ്റ്റാന്‍ഡൺ, റോബർട്ട് ഹാർപർ

ഗുഹക്കുള്ളിലെ ഇരുട്ടിൽ ഒൻപതു ദിവസം മരണത്തെ മുഖാമുഖം കണ്ട കോച്ചും കുട്ടികളും ആദ്യം കേട്ട ശബ്ദം ജോൺ വൊളാന്തൻ എന്ന രക്ഷാപ്രവർത്തകൻറേതാണ്. തായ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന പ്രകാരം ബ്രിട്ടനിൽ നിന്നെത്തിയ രക്ഷാപ്രവർത്തകരാണ് ഇവർ മൂന്നു പേരും. കുട്ടികളെയും കോച്ചിനെയും കാണാതായതിൻറെ മൂന്നാം ദിവസം ഇവർ തായ്‌ലന്‍ഡിൽ പറന്നെത്തി. നോർവെ, ഫ്രാൻസ്, മെക്സിക്കോ എന്നിവയടക്കമുള്ള രാജ്യങ്ങളിൽ ഇവർ ഗുഹാഡൈവിങ്ങ് നടത്തിയിട്ടുണ്ട്. 

റിച്ചാർഡ് ഹാരിസ്

തായ് രക്ഷാപ്രവർത്തക സംഘത്തിലെ നിർണാക തീരുമാനമെടുത്തയാളാണ് ഡോക്ടർ റിച്ചാർഡ് ഹാരിസ്. ഡൈവിങ്ങ് രംഗത്ത് 30 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട് ഡോക്ടർ ഹാരിസിന്. കുട്ടികളെ പരിശോധിച്ച ശേഷം ആരോഗ്യം ക്ഷയിച്ചു തുടങ്ങിയ കുട്ടികളെ എത്രയും പെട്ടെന്ന് പുറത്തെത്തിക്കണമെന്ന നിർദേശം നൽകിയത് അദ്ദേഹമാണ്.

സമൻ കുനാൻ

‌രക്ഷാപ്രവർത്തനത്തിനിടെ ഓക്സിജൻ കിട്ടാതെ മരിച്ച നാവികസേനാ മുൻ ഉദ്യോഗസ്ഥൻ. ഗുഹയിലേക്ക് എയർ ടാങ്കുകളെത്തിക്കുക എന്ന ദൗത്യമായിരുന്ന സമന്. 

‌ബെൻ റെയ്മെനൻറ്സ്

ബെൽജിയത്തിൽ നിന്നെത്തിയ രക്ഷാപ്രവർത്തകരാണ് ഇവർ. ഫുക്കെറ്റിൽ ഇവർക്കു സ്വന്തമായി ഒരു ഡൈവിങ്ങ് ഷോപ്പ് ഉണ്ട്. 

ക്ലോസ് റാസ്മസൻ

ഡാനിഷ് പൗരനായ ക്ലോസ് റാസ്മസൻ നാലു വർഷമായി തായ്‌ലന്‍ഡിലാണ് താമസം. വിവിധ ഡൈവിങ്ങ് സ്കൂളുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ വിവിധ ഡൈവിങ്ങ് ഓപ്പറേഷനുകളിൽ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. 

മിക്കോ പാസി

തായ് ഐലൻറായ കോ തോയിൽ ഒരു ഡൈവിങ്ങ് സ്കൂൾ തന്നെയുണ്ട് ഫിന്നിഷ് വംശജനായ മിക്കോ പാസി. തങ്ങളുടെ എട്ടാം വിവാഹ വാർഷികാഘോഷ സമയത്താണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകാൻ വിളിയെത്തിയതെന്ന് മിക്കോയുടെ ഭാര്യ പറയുന്നു.

miko

ഇവാൻ കരാദ്സിക്ക്

ആദ്യത്തെ കുട്ടിയെ കണ്ടപ്പോഴുണ്ടായ അനുഭവം രക്ഷാപ്രവർത്തകരിലൊരാളായ ഇവാൻ കരാദ്സിക് ബിബിസിയോട് പറഞ്ഞിരുന്നു. ജീവനോടെ ഉണ്ടെന്ന് ഉറപ്പായ ശേഷമാണ് ശ്വാസം നേരെ വീണതെന്നാണ് അദ്ദേഹം പറ‍ഞ്ഞത്. 

എറിക് ബ്രൗൺ

കനേഡിയന്‍ വംശജനായ എറിക് ബ്രൗൺ ഡൈവിങ്ങ് അധ്യാപകനും ഈജിപ്തിലെ ബ്ലൂ ഇമ്മേഷൻ എന്ന ഡൈവിങ്ങ് സ്കൂളിൻറെ സ്ഥാപകനുമാണ്.  താം ലുവാങ്ങ് ഗുഹക്കുള്ളിൽ 63 മണിക്കൂറാണ് ചെലവഴിച്ചതെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

MORE IN WORLD
SHOW MORE