ആ നിമിഷം സ്ട്രെച്ചറില്‍ കുട്ടികള്‍ ‘ഉറക്കത്തില്‍’; തായ് രക്ഷാപ്രവർത്തകന്‍റെ അനുഭവം

thaiii-rescue
SHARE

തായ്‍ലന്‍ഡ് ഗുഹയില്‍ ‍അകപ്പെട്ട എല്ലാ കുട്ടികളും സുരക്ഷിതരായി പുറത്തെത്തിയ വാർത്ത ലോകം മുഴുവന്‍ ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. തായ് നേവി സീലിന്റെ രക്ഷാപ്രവർത്തനത്തിന് ലോകമെമ്പാടുനിന്നും അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് ഇടയിലെ അനുഭവങ്ങൾ അവർ പങ്കുവയ്ക്കുന്നു. ഇടുങ്ങിയ വഴികളിലൂടെ കുട്ടികളെ സ്ട്രച്ചറുകളിൽ കിടത്തിയാണ് പുറത്തെത്തിച്ചത്. ആ സമയം പല കുട്ടികളും ഉറങ്ങുകയായിരുന്നുവെന്നാണ് തായ് നേവി സീലിന്റെ കമാന്റർ പറയുന്നത്. 


3 ദിവസംകൊണ്ടാണ് അതി സങ്കീർണമായ രക്ഷാദൗത്യം വിജയകരമായി ഇവർ പൂർത്തീകരിച്ചത്. ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും അവർ രക്ഷപെടുത്തി. 
ചിലർ ഉറങ്ങുകയായിരുന്നു. ചിലർ വിരൽ അനക്കിക്കൊണ്ടിരുന്നു. എല്ലാവരും ശ്വസിക്കുന്നുണ്ടായിരുന്നു. ഗുഹാമുഖത്ത് അവരെ പരിശോധിക്കാൻ ഡോക്ടർമാർ സജ്ജരായിരുന്നു.എന്റെ ജോലി അവരെ പുറത്തെത്തിക്കുക എന്നതായിരുന്നു. അവരെ ഗുഹയിലെ ഇടുങ്ങിയ വഴികളിലൂടെ സ്ട്രച്ചറുകളില്‍ എടുത്തുകൊണ്ടുവരികയായിരുന്നു. കമാന്ററുടെ വാക്കുകൾ. 


കുട്ടികൾക്ക് സ്കൂബാ ഡൈവിങ് അറിയാത്തതും രക്ഷാപ്രവർത്തകരിൽ ഒരാൾ മരിച്ചതും അപകടഭീതി ഉയർത്തിയിരുന്നു.  ഇതിനെയെല്ലാം മറികടന്നാണ് ഇവരെ രക്ഷിച്ച് പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനത്തിൽ പ്രധാന തീരുമാനങ്ങൾ എടുത്തത് ഓസ്ട്രേലിയൻ സ്വദേശിയായ റിച്ചാർഡ് ഹാരിസ് ആണ്. ഡൈവിംഗ് രംഗത്ത് 30 വർഷത്തെ പരിചയമുണ്ട് ഹാരിസിന്. 

MORE IN WORLD
SHOW MORE