വിശന്നുവലഞ്ഞ വളർത്തുനായ തിന്നത് യജമാനനെ, പൊലീസ് കണ്ടത് വികൃതമായ ശരീരം

glen
SHARE

വിശന്നുവലഞ്ഞ നായ അങ്ങനെ ആ കടുംകൈയും ചെയ്തു. യജമാനൻറെ ശരീരം മെല്ലെ തിന്നാനാംരംഭിച്ചു. ഒടുവിൽ പൊലീസ് മൃതദേഹം കണ്ടെത്തിയപ്പോഴേക്കും മുഖം പാതി തിന്നപ്പെട്ട അവസ്ഥയിലായിരുന്നു. വാരിയെല്ലുകൾ പുറത്തുവന്നിരുന്നു. 

ബാങ്കോക്കിലാണ് സംഭവം. ഒറ്റക്ക് താമസിക്കുന്ന ഗ്ലെന്‍ പാറ്റിൻസണ്‍ എന്ന 62 കാരനെയാണ് വളർത്തുനായ കുജോ ഭക്ഷണമാക്കിയത്. ഇയാൾ മരിച്ചത‌് എങ്ങനെയെന്നുള്ള കാര്യം ദുരൂഹമാണ്. കുജോ നിർത്താതെ കുരക്കുന്നതു കേട്ട അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. യജമാനൻ മരിച്ചതോടെ പട്ടിണിയിലായ നായ ഗ്ലെന്നിൻറെ ശരീരഭാഗങ്ങൾ ഭക്ഷിക്കാനാരംഭിക്കുകയായിരുന്നു. 

അഞ്ചു വർഷം മുൻപാണ് കനേഡിയൻ പൗരനായ ഗ്ലെൻ പാറ്റിൻസൺ ബാങ്കോക്കിൽ താമസിക്കാനെത്തുന്നത്. തങ്ങളുമായി ഇയാള്‍ നല്ല ബന്ധത്തിലായിരുവെന്നും ഇയാളെ സന്ദർശിക്കാൻ പല സ്ത്രീകളും എത്താറുണ്ടായിരുന്നുവെന്നും അയല്‍വാസികളിൽ ചിലർ പറയുന്നു. 

മൃതദേഹം നഗ്നമായാണ് കിടന്നിരുന്നത്. ഗ്ലെൻ മരിച്ചിട്ട് 10 ദിവസമെങ്കിലും ആയിട്ടുണ്ടാകാമെന്ന് പൊലീസ് പറയുന്നു. എന്നാൽ ഏതെങ്കിലും രീതിയിലുള്ള സംഘർഷം നടന്നതിനുള്ള തെളിവുകൾ വീടിനുള്ളിൽ നിന്നും കണ്ടെത്താനായിട്ടില്ല. ഗ്ലെന്നിനെ കാണാനെത്തിയ സ്ത്രീകളിലാരെങ്കിലും ഇയാളെ കൊല്ലാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. 

MORE IN WORLD
SHOW MORE