അനന്തരം അവർ പറഞ്ഞു: 'ഹുയാ..!' ഈ വാക്ക് ലോകമാകെ പടര്‍ന്നു: അക്കഥ

thai
SHARE

‘നിങ്ങളുടെ ഒരു യെസ് നാളെ ചരിത്രമായേക്കാം, എന്നാൽ നിങ്ങൾ നോ പറഞ്ഞാൽ മറ്റേതു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും..’, ട്രാഫിക്കിലെ ഹിറ്റ് ഡയലോഗിന് തായ്‌ലന്‍ഡിലെ രക്ഷാപ്രവർത്തനവുമായും ബന്ധമുണ്ട്. താം ലുവാങ്ങ് ഗുഹക്കുള്ളിലേക്ക് ആ 12 കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനുള്ള ദൗത്യത്തിന് യെസ് പറഞ്ഞപ്പോൾ മുതൽ അവർ ആ ചരിത്രത്തിന്‍റെ ഭാഗമായി. ആധുനിക ലോകം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിനു ചുക്കാൻ പിടിച്ച ആ രക്ഷാപ്രവർത്തകർ ഹീറോകളായി. 

അവസാന കുട്ടിയും കോച്ചും പുറത്തെത്തിയതിനു ശേഷം ഗുഹാമുഖത്ത് നിന്നവരും രക്ഷാപ്രവർത്തകരും ഒന്നടങ്കം ഹുയാ.. ഹുയാ എന്ന് ആർപ്പുവിളിച്ചു. ആ വാർത്ത കണ്ടവർ ടെലിവിഷൻ‌ സ്ക്രീനിനു മുന്നിലിരുന്ന് കയ്യടിച്ചു. തായ് രക്ഷാപ്രവർത്തനത്തിനു ശേഷം ആ #Hooyah ട്വിറ്ററിലും ഫേസ്ബുക്കിലും ട്രെൻഡ് ആയി മാറി. ട്വീറ്റ് ചെയ്തവരെല്ലാം ആ ഹാഷ്ടാഗോടെയാണ് സന്തോഷം പങ്കുവെച്ചത്. മുഖ്യധാരാമാധ്യമങ്ങളും തായ് രക്ഷാപ്രവർത്തനത്തെക്കുറിച്ചുള്ള വാർത്തകൾക്കൊപ്പം ആ ഹാഷ്ടാഗും ചേർത്തു. 12 കുട്ടികളെയും കുറിച്ചുള്ള വാർത്തകൾക്കായി പരതുന്നവർ ഈ ഹാഷ്ടാഗിൽ കണ്ണുടക്കി. 

ഗുഹക്കുള്ളിൽ നിന്ന് രക്ഷിച്ച കുട്ടികളുടെയും കോച്ചിന്‍റെയും ആരോഗ്യനില തൃപ്തികരമാണെന്ന് തായ് ഭരണകൂടം അറിയിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണ ആരോഗ്യവാൻമാരല്ലാത്തതിനാൽ ഫിഫയുടെ ക്ഷണം സ്വീകരിച്ച് ഇവർക്ക് റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ കാണാൻ എത്താനാകില്ല.

'ഓപ്പറേഷൻ തായ് കേവ് റസ്ക്യൂ' എന്ന പേരിലുള്ള ഗുഹാജിവിതത്തെക്കുറിച്ചുള്ള ഡോക്യുമെൻററിയും ഒരുങ്ങുകയാണ്. ഡോക്യുമെൻററി വെള്ളിയാഴ്ച ഡിസ്കവറി ചാലലിൽ സംപ്രേക്ഷണം ചെയ്യും. ഗുഹാജീവിതം ഹോളിവുഡ് സിനിമയാകാൻ പോകുന്നു എന്നും റിപ്പോർട്ടുകളുമുണ്ട്. 

MORE IN WORLD
SHOW MORE