ചൈനയ്ക്കെതിരെ പുതിയ ഭീഷണിയുമായി ട്രംപ്

trump-t
SHARE

ചൈനയ്ക്കെതിരെ പുതിയ ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. അഞ്ചുലക്ഷം കോടി ഡോളറിന്റെ ചൈനീസ് ഇറക്കുമതിക്ക്  നികുതിയേര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. തുടക്കമെന്നോണം മൂവായിരത്തി നാനൂറ് കോടി ഡോളറിന്റെ ഇറക്കുമതിക്ക് ഇന്നുമുതല്‍ നികുതി ഈടാക്കിത്തുടങ്ങി. 

അമേരിക്കന്‍ സമയം, ഇന്ന് അര്‍ധരാത്രി പന്ത്രണ്ടുമണിയോടെ നികുതിയീടാക്കല്‍ ആരംഭിക്കും. ആകെ അഞ്ചുലക്ഷത്തിലധികം കോടി ഡോളറിന്റെ ചൈനീസ് ഇറക്കുമതിക്കാണ് നികുതിയേര്‍പ്പെടുത്തുന്നത്. 3,400 കോടി കഴിഞ്ഞ് ബാക്കി തുകയ്ക്കുള്ള നികുതി പുറകേ ഈടാക്കിത്തുടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, കഴിഞ്ഞവര്‍ഷം ചൈനയില്‍ നിന്നുള്ള അമേരിക്കയുടെ ആകെ ഇറക്കുമതിക്ക് തുല്യമായ തുകയ്ക്കാണ് നികുതി. ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്ണിലെ യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ട്രംപിന്റെ പ്രഖ്യാപനങ്ങള്‍. 818 ഉല്‍പന്നങ്ങളാണ് അമേരിക്കന്‍ ട്രേഡ് റപ്രസെന്‍റേറ്റീവ്സ് ഓഫിസ് ലിസ്റ്റുചെയ്തിരിക്കുന്നത്. ഇവയ്ക്ക് 25 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുക. അതേസമയം, ഇതുസംബന്ധിച്ച് യുഎസ് കൊമേഴ്സ് വകുപ്പിന്റെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. അമേരിക്ക ഈടാക്കുന്നതിന്  തുല്യമായ തുകയ്ക്കുള്ള നികുതി ഏര്‍പ്പെടുത്തുമെന്ന് ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്.് അമേരിക്കയില്‍ നിന്ന് വാഹനങ്ങളും മറ്റുകാര്‍ഷികോല‍്പന്നങ്ങളുമാണ് ചൈന ഇറക്കുമതി ചെയ്യുന്നത്. ഇരു രാജ്യങ്ങളും പിന്നോട്ടില്ലെന്ന നിലപാടെടുത്തതോടെ ആഗോള വ്യാപാര യുദ്ധത്തിനുള്ള സാധ്യതകള്‍ ഏറി. 

MORE IN WORLD
SHOW MORE