തായ്‍ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

thailand
SHARE

തായ്‍ലന്‍ഡില്‍ വെള്ളംകയറിയ ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നാലാം ദിവസവും തുടരുന്നു. ഫുട്ബോള്‍ താരങ്ങളായ സ്കൂള്‍ വിദ്യാര്‍ത്ഥികളും, പരിശീലകനുമാണ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. ഗുഹയിലേക്ക് പുറത്തുനിന്ന് ദ്വാരമുണ്ടാക്കി രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്

12 സ്കൂള്‍ വിദ്യാര്‍ഥികളായ ഫുട്ബോള്‍ കളിക്കാരും അവരുടെ പരിശീലകനുമാണ് വടക്കന്‍ ബാങ്കോക്കിലെ െചിയാങ് റായ് പ്രവശ്യയിലെ മലയില്‍ കുടുങ്ങിയത്. പരിശീലനത്തിനു ശേഷം താം ലാങ് ഗുഹ സന്ദര്‍ശിക്കാന്‍ പോയതാണ്. കനത്ത മഴയെ തുടര്‍ന്ന് ഗുഹാമുഖത്ത് വെള്ളംകയറിയതിനാല്‍ സംഘം ഉള്ളില്‍ കുടുങ്ങി. വെള്ളം പമ്പ് ചെയ്ത് കളയാന്‍ ശ്രമം നടത്തിയെങ്കിലും കനത്ത മഴ തുടരുന്നത് തടസമായി. ഗുഹയിലേക്ക് ദ്വാരമുണ്ടാക്കാനാണ് പുതിയ നീക്കം

ഗുഹാമുഖത്ത്നിന്ന് നാലു കിലോമീറ്റര്‍ ഉള്ളില്‍ ഇവരുണ്ടെന്നാണ് കണക്കുകൂട്ടല്‍. കുട്ടികളുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഗുഹയ്ക്കുപുറത്ത് പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്നു.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.