മുസ്‌ലിം പള്ളിക്ക് മുന്നിൽ ഷോർട്സ് ധരിച്ച് നൃത്തം; വിനോദസഞ്ചാരികൾക്ക് വിലക്ക്

malaysia-mosque-ban
SHARE

മലേഷ്യയിലെ സബാഹിലെ മുസ്‌ലിം പള്ളിയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്. പള്ളിക്ക് മുന്നിൽ വിദേശവനിതകൾ നൃത്തം ചെയ്യുന്ന വിഡിയോ പുറത്തുവന്നതോടെയാണ് നടപടി.

ഷോർട്ട്സും ഇറക്കം കുറഞ്ഞ ടോപ്പും ധരിച്ചാണ് വനിതകളുടെ നൃത്തം. വിഡിയോ പുറത്തുവന്നതോടെ പ്രാദേശിക സംഘടനകളും വിശ്വാസികളും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് വിനോദസഞ്ചാരികളെ വിലക്കാനുള്ള തീരുമാനമെടുത്തതെന്ന് പള്ളി ചെയർമാൻ പറഞ്ഞു. ''ഒരിക്കലും അംഗീകരിക്കാനാകാത്ത തരത്തിലാണ് വിദേശസഞ്ചാരികൾ പെരുമാറിയത്. ഇസ്‌ലാമിന്‍റെ പവിത്രത കാത്തുസൂക്ഷിക്കാനാണ് പുതിയ തീരുമാനം.''

‌സംഭവത്തിന്‍റെ ഗൗരവം വിദേശവനിതകളെ അറിയിക്കാനാണ് അധികൃതരുടെ തീരുമാനം. അതേസമയം ഇവർക്കെതിരെ നിയമനടപടിയുണ്ടാകില്ലെന്നാണ് സൂചന. 

2015ൽ സബാഹിലെ പ്രശസ്തമായ കിനബാലു പര്‍വതമുകളില്‍ നിന്ന് വിനോദസഞ്ചാരികൾ നഗ്നചിത്രങ്ങളെടുത്തത് വൻ വിവാദമായിരുന്നു. മലേഷ്യയിലുണ്ടായ ഭൂചലനത്തിന് കാരണമായത് ഈ സംഭവമാണെന്നാണ് ചിലരുടെ വിശ്വാസം.

MORE IN WORLD
SHOW MORE