നീന്തൽകുളത്തിൽ മുങ്ങിത്താഴ്ന്ന് കുട്ടി; കൃത്യസമയത്ത് രക്ഷക എത്തി: വിഡിയോ വൈറൽ

lifeguard
SHARE

നീന്തൽക്കുളത്തിൽ കളിച്ചുകൊണ്ടിരിക്കെ അപകടത്തിൽപ്പെട്ട  പെൺകുട്ടിയെ രക്ഷപ്രവർത്തക അത്ഭുതകരമായി രക്ഷിക്കുന്ന വിഡിയോ വൈറലാകുന്നു. ഒപ്പമുള്ളവരുടെ അശ്രദ്ധ മൂലം കുളത്തിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന പെൺകുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. 'ലൈഫ് ഗാർഡ് റെസ്ക്യൂ' എന്ന യൂട്യൂബ് ചാനലിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിറയെ ആളുകളുള്ള നീന്തൽ കുളത്തിൽ അസ്വാഭാവികമായ ഒന്നും തന്നെ കാണുന്നില്ല. എന്നാൽ ജീവൻരക്ഷ പ്രവർത്തക വിഡിയോയിൽ പ്രത്യക്ഷപ്പെടുകയും വിസിൽ അടിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അപകടം കണ്ണിൽപെടുന്നത്. പെട്ടെന്ന് തന്നെ കുളത്തിലേക്ക് ചാടി കുട്ടിയുടെ അടുത്തേക്ക് അവർ നീന്തിയെത്തി രക്ഷിച്ചു. 

അപ്പോൾ മാത്രമാണ് കുളത്തിലുള്ള മറ്റുള്ളവർ കാര്യമറിയുന്നത്. കാലുകൾ ഉപയോഗിച്ച് വെള്ളത്തിന് മുകളിലേക്കെത്താനായി കുട്ടി ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ കൂടെയുള്ളവര്‍ ആരും തന്നെ അവളെ ശ്രദ്ധിക്കുന്നുമില്ല. രക്ഷാപ്രവർത്തക കൃത്യ സമയത്ത് തന്നെ ഇത് കണ്ടത് കൊണ്ടാണ് അപകടം ഒഴിവായത്.എന്നാൽ ഈ നീന്തൽക്കുളം എവിടെയാണെന്നോ കുട്ടിയുടെ വിശദാംശങ്ങളോ ലഭ്യമല്ല.  ഡെയ്‍ലി മെയിലിന്റെ റിപ്പോർ‌ട് പ്രകാരം യുഎസിലാണ് സംഭവം നടന്നത്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.